Loading ...

Home International

കോവിഡ് വ്യാപനം; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കുള്ള യാത്രാവിലക്ക് നീട്ടി ഇറ്റലി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രഖ്യാപിച്ചിരുന്ന യാത്രാവിലക്ക് നീട്ടി ഇറ്റലി. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്,​ ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള വിലക്കും നീട്ടിയിട്ടുണ്ട്. ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് ഏപ്രില്‍ മാസത്തിലാണ് ഇറ്റലി യാത്രാവിലക്ക് പ്രഖ്യാപിച്ചത്.വിലക്കിന്റ കാലാവധി ഇന്നലെ കഴിയാനിരിക്കയാണ് കാലാവധി നീട്ടുന്നതായി ഇറ്റാലിയന്‍ സര്‍ക്കാര്‍ അറിയിച്ചത്. പുതിയ തീരുമാന പ്രകാരം യാത്രാവിലക്ക് ജൂണ്‍ 21 വരെ നീട്ടുന്നതായി ഇറ്റാലിയന്‍ ആരോഗ്യ മന്ത്രി റോബര്‍ട്ടോ സ്പെരാന്‍സ അറിയിച്ചു.

Related News