Loading ...

Home Europe

ആംഗല മെര്‍ക്കലിന്‍റെ ഫോണ്‍ സംഭാഷണങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്

ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലിന്‍റെ ഫോണ്‍സംഭാഷണങ്ങള്‍ യുഎസ് നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയായ എന്‍.എസ്.എ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. ‌2012 മുതല്‍ 2014 വരെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.ആംഗല മെര്‍ക്കല്‍ ഉള്‍പ്പെടെയുള്ള യൂറോപ്പിലെ ഉന്നത രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോ​ഗസ്ഥരുടെയും വിവരങ്ങള്‍ എന്‍.എസ്.എ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. ഡെന്‍മാര്‍ക്കിലെ സൈനിക രഹസ്യാന്വേഷണ വിഭാഗമായ എഫ്.ഇയുമായി ചേര്‍ന്നാണ് എന്‍.എസ്.എ വിവരങ്ങള്‍ ചോര്‍ത്തിയത്. ഡാനിഷ് പബ്ലിക് ബ്രോഡ്‌കാസ്റ്റര്‍ ഡാന്‍മാര്‍ക്ക് റേഡിയോ (ഡി.ആര്‍)ആണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.സ്വീഡിഷ് ബ്രോഡ്കാസ്റ്റര്‍ എസ്‌.വി.ടി, നോര്‍‌വേയുടെ എന്‍‌.ആര്‍‌.കെ, ജര്‍മ്മനിയുടെ എന്‍‌.ഡി‌.ആര്‍, ഫ്രാന്‍സിലെ മോണ്ടെ എന്നിവരുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഡി.ആര്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഫോണ്‍സംഭാഷണങ്ങള്‍, ചാറ്റുകള്‍‌, മൊബൈല്‍ സന്ദേശങ്ങള്‍, ഇന്റര്‍നെറ്റ് വിവരങ്ങള്‍ ഉള്‍പ്പെടെ എന്‍.എസ്.എ ശേഖരിച്ചുവെന്നാണ് വിവരം.

Related News