Loading ...

Home USA

യു.എസില്‍ വിമാനാപകടം: 'ടാഴ്​സണ്‍' നടന്‍ ജോ ലാറ ഉള്‍പെടെ ഏഴു മരണം

അമേരിക്കയിലെ ടെന്നസി തടാകത്തില്‍ വിമാനം തകര്‍ന്ന് വീണ് ടാഴ്​സണ്‍ ടി.വി പരമ്ബരയിലെ നടന്‍ ഉള്‍പെടെ ഏഴു പേര്‍ മരിച്ചു. ഫ്ലോറിഡയിലെ പാം ബീച്ച്‌​ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട കൊച്ചുയാത്ര വിമാനമായ സെസ്​ന 501 ആണ്​ തകര്‍ന്നത്​. യാത്രികരുടെ മൃതദേഹങ്ങള്‍ ​കണ്ടെത്താന്‍ ശ്രമങ്ങള്‍ തുടരുകയാണ്​.ഏക്രിസ്റ്റ്യന്‍ ഡയറ്റ്​ ഗുരുവും പ്രശസ്​ത റെംനന്‍റ്​ ഫെലോഷിപ്​ ചര്‍ച്ച്‌​ സ്​ഥാപക നേതാവുമായ ഗ്വന്‍ ഷാംബ്ലിന്‍ ലാറ, അവരുടെ ഭര്‍ത്താവും ടി.വി പരമ്ബരയായ 'ടാഴ്​സണ്‍: ദ എപിക്​ അഡ്വഞ്ചേഴ്​സി'ല്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച നടനുമായ ജോ ലാറയും ഇതേ സഭയുടെ ഭാഗമായ മറ്റു അഞ്ചു പേരുമാണ്​ മരിച്ചത്​.
ശരീര ഭാരം കുറച്ച്‌​ ദൈവവിശ്വാസം ഉയര്‍ത്താന്‍ പ്രത്യേക ഭക്ഷണ ക്രമം നിര്‍ദേശിച്ച്‌​ ജനപ്രിയയായിരുന്നു ഗ്വന്‍ ഷാംബ്ലിന്‍. 'വെയ്​ ഡൗണ്‍ ഡയറ്റ്' എന്ന പേരിലായിരുന്നു ഇവരുടെ ഭക്ഷണ ക്രമം അറിയപ്പെട്ടിരുന്നു.

Related News