Loading ...

Home International

മൂന്നു കുട്ടികള്‍ വരെയാകാം'; 'രണ്ടു കുട്ടികള്‍' നയം ചൈന അവസാനിപ്പിക്കുന്നു

ബീജിംഗ്: ചൈനയിലെ വിവാദമായ 'രണ്ടു കുട്ടികള്‍' എന്ന നയം അവസാനിപ്പിക്കുന്നു. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയില്‍, ദമ്ബതികള്‍ക്ക് ഇപ്പോള്‍ മൂന്ന് കുട്ടികള്‍ വരെയാകാമെന്ന് അവിടുത്തെ സര്‍ക്കാര്‍ വ്യക്തമാക്കി, രാജ്യത്തിന്റെ ജനനനിരക്ക് കുറയുന്ന പ്രശ്നത്തെ അഭിസംബോധന ചെയ്യാനാണ് ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പ്രസ്താവനയില്‍ പറയുന്നു.

ബീജിങില്‍ ചേര്‍ന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും പുതിയ പോളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പി ബി യോഗത്തില്‍ പ്രസിഡന്റും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ഷീ ജിന്‍പിംഗ അധ്യക്ഷത വഹിച്ചു. à´ˆ തീരുമാനം 'നമ്മുടെ രാജ്യത്തിന്റെ ജനസംഖ്യാ ഘടന മെച്ചപ്പെടുത്തുന്നതിനും പ്രായമാകുന്ന ജനങ്ങളോട് സജീവമായി പ്രതികരിക്കുന്നതിന് ഒരു ദേശീയ തന്ത്രം നടപ്പിലാക്കാനും' സഹായിക്കുമെന്ന് സി‌സി‌പി(ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി) പ്രസ്താവനയില്‍ പറയുന്നു. 1978 ല്‍ ചൈന ആദ്യമായി ഒരു കുട്ടി നയം നടപ്പിലാക്കിയത് ചൈനീസ് തീരപ്രദേശങ്ങളിലെ സാമ്ബത്തിക കുതിച്ചുചാട്ടം കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള രാജ്യത്ത് വലിയതോതിതുള്ള വികസന കുതിച്ചുചാട്ടത്തിന് തുടക്കമിടുമ്ബോഴായിരുന്നു. എന്നാല്‍, 2016 ജനുവരി മുതല്‍, ദമ്ബതികള്‍ക്ക് രണ്ടു കുട്ടികള്‍ വരെയാകാമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചിരുന്നു.

രാജ്യത്ത് അധ്വാനിക്കുന്ന ജനസംഖ്യയെ മറികടക്കുമെന്ന് മുന്‍‌കൂട്ടി പ്രവചിക്കപ്പെടുന്ന, അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രായമാകുന്ന വ്യക്തികളെക്കുറിച്ചുള്ള ആശങ്കകള്‍ അംഗീകരിച്ച്‌ രണ്ട്-ശിശു നയം നടപ്പാക്കി അഞ്ച് വര്‍ഷത്തിന് ശേഷം, ദമ്ബതികള്‍ക്ക് മൂന്നു കുട്ടികള്‍ വരെയാകാമെന്ന തീരുമാനത്തിലേക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എത്തിയിരിക്കുകയാണ്.

Related News