Loading ...

Home Kerala

തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ തീപിടിത്തം

തിരുവനന്തപുരം: നഗരത്തിലെ ചാല മാര്‍ക്കറ്റില്‍ തീപിടിത്തം. ഫയര്‍ഫോഴ്​സിന്‍റെ മൂന്ന്​ യുണിറ്റുകള്‍ തീയണക്കാനായി സംഭവസ്ഥലത്ത്​ എത്തിയിട്ടുണ്ട്​. തീ ഇതുവരെ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല.
ഗാന്ധിപാര്‍ക്കിന്​​ എതിര്‍വശത്തുള്ള കളിപ്പാട്ട കടക്കാണ്​ തീപിടിച്ചത്​. കടയുടെ പിന്നിലാണ്​ തീപിടിത്തമുണ്ടായത്​. തീപടരാനുള്ള സാധ്യത മുന്‍നിര്‍ത്തി കൂടുതല്‍ ഫയര്‍ഫോഴ്​സ്​ യൂണിറ്റുകള്‍ സംഭവസ്ഥലത്തേക്ക്​ തിരിച്ചിട്ടുണ്ട്​.

Related News