Loading ...

Home cinema

'ടാര്‍സന്‍' സിനിമാ താരം ജോ ലാറ വിമാന അപകടത്തില്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: ടാര്‍സന്‍ സിനിമ താരമായ ജോ ലാറ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ടാര്‍സനായി അഭിനയിച്ച ജോ ലാറയാണ് അമേരിക്കയില്‍ കഴിഞ്ഞ ദിവസം വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്. 58 വയസ്സുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം ഭാര്യ ഗ്വെന്‍ ലാറയും മരിച്ചെന്ന് അമേരിക്കയുടെ വ്യോമയാന വകുപ്പ് അറിയിച്ചു.ടാര്‍സന്‍-à´¦ എപ്പിക് അഡ്വഞ്ചര്‍ എന്ന വിശ്വവിഖ്യാത സിനിമയിലെ ടാര്‍സനായി ലോകമെമ്ബാടുമുള്ള സിനിമാപ്രേമികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ജോ. സെസ്‌ന 501 എന്ന വിമാനം മിര്‍നാ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് നാഷ് വില്ലെ ഭാഗത്തുവെച്ചാണ് നിയന്ത്രണം വിട്ട് താഴേയ്ക്ക് പതിച്ചത്. പാം ബീച്ചിലേക്കുള്ള യാത്രയില്‍ പേഴ്‌സി പ്രീസ്റ്റ് തടാകത്തിലാണ് വിമാനം വീണത്. à´à´´àµà´ªàµ‡à´°à´¾à´£àµ വിമാനത്തിലുണ്ടായിരുന്നത്.ടാര്‍സന്‍ സിനിമയുടെ വിജയത്തിന് ശേഷം ടെലിവിഷനിലൂടെ കിംഗ് ഓഫ് à´œ ജംഗിള്‍ എന്ന് 22 പരമ്ബരകളിലും ജോ ലാറ തരംഗമായി. 1996 മുതല്‍ 2000 വരെ അദ്ദേഹം മിനിസ്‌ക്രീനില്‍ നിറഞ്ഞു നിന്നു. ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്ത ടാര്‍സന്‍ ഇന്‍ മാന്‍ഹാട്ടന്‍ എന്ന സിനിമയും വന്‍ വിജയമായിരുന്നു. ബേ വാച്ച്‌ അടക്കമുള്ള നിരവധി പരമ്ബരകളിലും ജോ ലാറ അഭിനയിച്ചിട്ടുണ്ട്. മൂന്ന് കുട്ടികളാണ് ലാറ-ഗ്വെന്‍ ദമ്ബതികള്‍ക്കുള്ളത്. എന്താണ് വിമാന തകരാറിന് കാരണമായതെന്ന് നിര്‍ണ്ണയിക്കാന്‍ അന്വേഷണം നടക്കുകയാണ്.

Related News