Loading ...

Home Australia/NZ

കൈരളി ബ്രിസ്ബേനിന്റെ ഓണാഘോഷങ്ങൾക്ക് ശനിയാഴ്ച തുടക്കം

ബ്രിസ്ബേൻ ∙ പൂവിളികൾക്കും പൂക്കളങ്ങൾക്കും പൂത്തുമ്പികൾക്കും പൂനിലാവുകൾക്കുമൊപ്പം പൊന്നോണാശംസകളുമായി ഓസ്ട്രേലിയായിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൈരളി ബ്രിസ്ബേൻ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നു. പ്രായഭേദമെന്യേ കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാൻ കഴിയുന്ന നിരവധി ഓണക്കളികളും ഓസ്ട്രേലിയായിലെ വിവിധ ടീമുകൾ പങ്കെടുക്കുന്ന പുരുഷ വനിതാ വടംവലിയും ചീട്ടുകളിയും ഓണസദ്യയും സുപ്രസിദ്ധ സിനിമാ ടെലിവിഷൻ താരം ജയരാജ് വാര്യരുടെ കാരികേച്ചറും കൈരളിയുടെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് നിറച്ചാർത്ത് പകരും.ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഓഗസ്റ്റ് മാസം 8–ാം തിയതി ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ കുട്ടികൾക്കായി ചെസ്, ക്യാരംസ്, കഥാരചന, പെൻസിൽ ഡ്രോയിംഗ്, കളറിംഗ് തുടങ്ങിയ മത്സരങ്ങളും മുതിർന്നവർക്കായി ചീട്ടുകളി മത്സരവും നടത്തുന്നതാണ്. മത്സരങ്ങളിൽ വിജയികളാവുന്നവർക്ക് പ്രത്യേക സമ്മാനങ്ങളും ക്യാഷ് അവാർഡുകളും സമ്മാനിയ്ക്കും. 115 Cornwall Street, Woollangaba ആണ് മത്സര വേദി.മത്സരങ്ങളിൽ പങ്കെടുക്കുവാനും ഈ ഓണാഘോഷം അവിസ്മരണീയമാക്കുവാനും കൈരളിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ഏവരേയും ക്ഷണിയ്ക്കുന്നു. മത്സരങ്ങളിൽ പങ്കെടുക്കുന്നവർ താഴെ പറയുന്നവരുമായി ബന്ധപ്പെടുക.കുട്ടികളുടെ മത്സരം: ഐറിൻ ജോർജ് : 042 289 1034 കൃഷ്ണൻ എ. കെ. : 041 872 7570 ബിജു ജോസഫ് : 043 209 6870സൂര്യ റോൺവി : 047 062 8036ചീട്ടുകളി മത്സരം : ഷാജി തേക്കാനത്ത് : 040 135 2044 സാജു കലവറ :042 162 0064 ഹണി പൈനേടത്ത് :042 6262 2001 ബാജി ഇട്ടീര : 043 160 5457 ജോളി പൗലോസ് :046 975 1277ചീട്ടുകളി മത്സരത്തിൽ 20 ഡോളർ പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതാണ്.ഓഗസ്റ്റ് മാസം 22 ന് അകേഷ്യ റിഡ്ക്ക് ഔവർ ലേഡി ഓഫ് ഫാത്തിമ പ്രൈമറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് സ്പോർട്സ് ഡേയും ഓൾ ഓസ്ട്രേലിയ വടംവലി മത്സരവും നടത്തപ്പെടുന്നതാണ്. സെപ്റ്റംബർ 5–ാം തിയതിയാണ് ൈകരളിയുടെ പ്രധാന ഓണാഘോഷം. ഓണാഘോഷത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.വാർത്ത ∙ റ്റോം ജോസഫ്

Related News