Loading ...

Home International

ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം: യുഎന്‍ അന്വേഷിക്കും

ജനീവ ∙ 11 ദിവസം നീണ്ട ഇസ്രയേല്‍- ഹമാസ് സംഘര്‍ഷത്തിലെ യുദ്ധക്കുറ്റങ്ങളെക്കുറിച്ച്‌ സ്വതന്ത്ര അന്വേഷണം നടത്താന്‍ ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ കൗണ്‍സില്‍ (യുഎന്‍എച്ച്‌ആര്‍സി) തീരുമാനിച്ചു. കമ്മിഷനെ നിയോഗിക്കാനുള്ള പ്രമേയത്തെ 24 രാജ്യങ്ങള്‍ അനുകൂലിച്ചപ്പോള്‍ 9 രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യ അടക്കം 14 രാജ്യങ്ങള്‍ വിട്ടുനിന്നു.ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ യുഎന്‍എച്ച്‌ആര്‍സി ആസ്ഥാനത്തു ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ പാക്കിസ്ഥാനാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷനു (ഒഐസി) വേണ്ടി പ്രമേയം അവതരിപ്പിച്ചത്. അന്വേഷണത്തെ അനുകൂലിച്ച രാജ്യങ്ങളില്‍ റഷ്യയും ചൈനയും ഉള്‍പ്പെടുന്നു.

Related News