Loading ...

Home International

തീവ്ര ഇസ്ലാമികതയിലേക്ക് മാലി മാറിയാല്‍ ഫ്രഞ്ച് സൈന്യത്തെ പിന്‍വലിക്കുമെന്ന് ഫ്രാൻസ്

പാരീസ് : തീവ്ര ഇസ്ലാമികതയിലേക്ക് നീങ്ങിയാല്‍ മാലിയില്‍ നിന്ന് ഫ്രഞ്ച് സൈന്യത്തെ പിന്‍വലിക്കുമെന്ന മുന്നറിയിപ്പ് നല്‍കി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ . ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ ഇല്ലായ്മ ചെയ്യാന്‍ 2014ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ രൂപവത്കരിച്ച സേനയാണ് ബാര്‍ഖെയ്ന്‍ സേന.സഹെല്‍ - ബര്‍കിന ഫാസോ, ചാഡ്, മാലി, മൗറിറ്റാനിയ, നൈജര്‍ എന്നീ അഞ്ച് രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബാര്‍ഖെയ്ന്‍ സേനയില്‍ 5000 ത്തോളം ഫ്രഞ്ച് സൈനികരുണ്ട്. ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയും മാലിയില്‍​ പട്ടാള അട്ടിമറി നടന്നതും , രാജ്യം ഇസ്ലാമിക വാദത്തിലേക്ക് പോകുന്നതും ചൂണ്ടിക്കാട്ടിയാണ് ബാര്‍ഖെയ്ന്‍ സേനയെ പിന്‍വലിക്കുമെന്ന് മാക്രോണ്‍ മുന്നറിയിപ്പ് നല്‍കിയത് .2013 ലാണ് മാലിയില്‍ ജിഹാദി മുന്നേറ്റം തടയാന്‍ ഫ്രാന്‍സ് ഇടപെട്ടത് . ഇതിനെ തുടര്‍ന്നാണ് ബാര്‍ഖെയ്ന്‍ സേന ഇവിടെ ദൗത്യം ആരംഭിച്ചത്.മാലിയിലെ പ്രസിഡന്റ് ബാഹ്​ എന്‍ഡാവ്, പ്രധാനമന്ത്രി മുക്​താര്‍ ഔന്‍, പ്രതിരോധ മന്ത്രി എന്നിവരെ ചൊവ്വാഴ്ച പട്ടാളം അറസ്റ്റ് ചെയ്തിരുന്നു . ഇത് ഒരിക്കലും അംഗീകരിക്കാനാകുന്നതല്ലെന്ന് ഫ്രാന്‍സ് വ്യക്തമാക്കിയിരുന്നു .' മാലിയിലെ റാഡിക്കല്‍ ഇസ്ലാമിസം ഞങ്ങളുടെ സൈനികരോടൊപ്പം? ഒരിക്കലും ഇല്ല, ഇന്ന് മാലിയില്‍ ഇസ്ലാമിക മുന്നേറ്റമുണ്ട്. പക്ഷേ അത് ആ ദിശയില്‍ മുന്നോട്ട് പോയാല്‍ ഞങ്ങള്‍ പിന്മാറും,' ഡു ഡിമാഞ്ചെ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ മാക്രോണ്‍ പറഞ്ഞു.മാലിയിലെ രാഷ്ട്രീയ അസ്ഥിരത മുതലെടുത്ത് വളരുന്ന അല്‍ഖ്വായിദക്കെതിരെ ഫ്രഞ്ച് സൈന്യം ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത് . കഴിഞ്ഞ മാര്‍ച്ചില്‍ മാലിയില്‍ ഫ്രാന്‍സിന്റെ വ്യോമാക്രമണത്തില്‍ മരിച്ചത് 50 അല്‍ ഖ്വായിദ ഭീകരരാണ് .

Related News