Loading ...

Home Kerala

കോവിഡ് ചികിത്സാ നിരക്കില്‍ അതൃപ്തി: സ്വകാര്യ ആശുപത്രികള്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി: കോവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രികള്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. പുതിയ നിരക്കുപ്രകാരം ഗുണമേന്മ ഉറപ്പു വരുത്താനാകില്ലെന്നാണ് മാനേജ്മെന്റുകള്‍ പറയുന്നത്. കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ തിങ്കളാഴ്ച റിവ്യൂ ഹര്‍ജി നല്‍കും.മുറികളിലെ നിരക്ക്, ഇന്‍ഷുറന്‍സ് തുടങ്ങിയവയുടെ നിരക്കിലും വ്യക്തത വരുത്തണമെന്നാണ് ആവശ്യം. മുറികളിലെ ചികിത്സാ നിരക്കും സ്വകാര്യ ഇന്‍ഷുറന്‍സ് തുക ഈടാക്കുന്നതു സംബന്ധിച്ചും ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നില്ല. സര്‍ക്കാരിന് രണ്ട് തവണ കത്ത് നല്‍കിയിട്ടും ഉത്തരവിലെ ആശയക്കുഴപ്പം മാറ്റാന്‍ തയാറായില്ലെന്ന് മാനേജ്മെന്റുകള്‍ പറയുന്നു.

Related News