Loading ...

Home International

ചരക്ക് കപ്പല്‍ തീ പിടിത്തം ; കൊളംബോയില്‍ ആസിഡ് മഴയ്ക്ക് സാധ്യത

കൊളംബോ: കഴിഞ്ഞ ആഴ്ച കൊളംബോ തീരത്തിന് സമീപം തീപിടുത്തം ഉണ്ടായ കപ്പലില്‍ നിന്ന് വന്‍ തോതില്‍ നൈട്രജന്‍ ഡയോക്‌സൈസ് പുറന്തള്ളപ്പെട്ടതിനാല്‍ നേരിയ ആസിഡ് മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ശ്രീലങ്കയിലെ മുന്‍നിര പരിസ്ഥിതി സംഘടനയുടേതാണ് മുന്നറിയിപ്പ്. ജനങ്ങളോട് ജാഗ്രത പാലിക്കാനും സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.സിംഗപ്പൂര്‍ പതാകയുളള എംവി എക്‌സ് പ്രസ് പേള്‍ ചരക്കുമായി ഗുജറാത്തില്‍ നിന്ന് കൊളംബോയിലേക്ക് വരികയായിരുന്നു. രാസവസ്തുക്കളും കോസ്‌മെറ്റിക് വസ്തുക്കളുടെ നിര്‍മാണത്തിനുളള അസംസ്‌കൃത വസ്തുക്കളുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കൊളംബോ തീരത്ത് നിന്ന് 9.5 നോട്ടിക് മൈല്‍ അകലെ വെച്ചാണ് കപ്പലില്‍ തീപ്പിടിത്തമുണ്ടായത്. മെയ് 20നാണ് കപ്പല്‍ ഇവിടെ നങ്കൂരമിട്ടത്.325 മെട്രിക് ടണ്‍ ഇന്ധനമാണ് ടാങ്കുകളില്‍ ഉളളത്. ഇതിനുപുറമേ 1486 കണ്ടെയ്‌നറുകളിലായി 25 ടണ്‍ അപകടകരമായ നൈട്രിക് ആസിഡുമുണ്ട്. കൊളംബോ തുറമുഖത്തേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് തീപ്പിടുത്തമുണ്ടായത്. അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 25 കപ്പല്‍ ജീവനക്കാരെ കപ്പലില്‍ നിന്നും രക്ഷിച്ചിരുന്നു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നു.

Related News