Loading ...

Home Kerala

കേരളത്തിൽ കൂടുതൽ ഇളവുകളോടെ ലോ​ക്ഡൗ​ണ്‍ ജൂ​ണ്‍ ഒ​മ്പ​ത് വ​രെ നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ണ്‍ ജൂ​ണ്‍ ഒ​മ്ബ​ത് വ​രെ നീ​ട്ടി. മ​ല​പ്പു​റം ജി​ല്ല​യി​ലെ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ ഒ​ഴി​വാ​ക്കി. എ​ന്നാ​ല്‍ ലോ​ക്ഡൗ​ണ്‍ തു​ട​രും. രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് കു​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും പൂ​ര്‍​ണ​തോ​തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നു​ള്ള സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു.

ലോ​ക്ഡൗ​ണ്‍ ഒ​ഴി​വാ​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​ക​ണ​മെ​ങ്കി​ല്‍ ആ​ശു​പ​ത്രി​ക​ളി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വു​ണ്ടാ​കു​ക​യും ഐ​സി​യു കി​ട​ക്ക​ക​ളി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം 60 ശ​ത​മാ​ന​ത്തി​ലും താ​ഴെ​യാ​ക​ണം. à´¤àµâ€‹à´Ÿâ€‹à´°àµâ€â€‹à´šàµà´šâ€‹à´¯à´¾â€‹à´¯ മൂ​ന്ന് ദി​വ​സ​ത്തെ ടി​പി​ആ​ര്‍ 15 ശ​ത​മാ​ന​ത്തി​ലും കു​റ​യ​ണം. പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണം തു​ട​ര്‍​ച്ച​യാ​യ ഏ​ഴ് ദി​വ​സം കു​റ​യ​ണം. à´ˆ ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ട്ടാ​ല്‍ മാ​ത്ര​മേ ലോ​ക്ഡൗ​ണ്‍ ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ക്കൂ.

നി​ല​വി​ല്‍ ഐ​സി​യു കി​ട​ക്ക​ക​ളു​ടെ 70 ശ​ത​മാ​ന​ത്തി​ല​ധി​കം ഉ​പ​യോ​ഗ​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തെ ശ​രാ​ശ​രി ടി​പി​ആ​ര്‍ 18 ശ​ത​മാ​ന​ത്തി​ലും അ​ധി​ക​മാ​ണ്. അ​തി​നാ​ല്‍ ലോ​ക്ഡൗ​ണ്‍ ഒ​ഴി​വാ​ക്കി​യാ​ല്‍ രോ​ഗ വ്യാ​പ​നം ശ​ക്ത​മ​കു​ക​യും നി​യ​ന്ത്ര​ണാ​തീ​ത​മാ​കു​ക​യും ചെ​യ്യും. ആ​രോ​ഗ്യ സം​വി​ധാ​ന​ത്തി​ന് ഉ​ള്‍​ക്കൊ​ള്ളാ​വു​ന്ന​തി​ലും അ​ധി​ക​മാ​യി രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചാ​ല്‍‌ മ​ര​ണ സം​ഖ്യ വ​ര്‍​ധി​ക്കും. ജ​ന​ങ്ങ​ളു​ടെ ജീ​വി​തം അ​പ​ക​ട​ത്തി​ല്‍ ആ​കു​ന്ന​ത് ത​ട​യാ​നാ​ണ് ലോ​ക്ഡൗ​ണ്‍ ദീ​ര്‍​ഘി​പ്പി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

രോ​ഗ​വ​ര്‍​ധ​ന​ത്തി​ന്‍റെ തോ​ത് സം​സ്ഥാ​ന​ത്ത് കു​റ​ഞ്ഞി​ട്ടു​ണ്ട്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് സം​സ്ഥാ​ന​ത്ത് 20 ശ​ത​മാ​ന​ത്തി​ലും താ​ഴെ​യാ​യി. എ​ന്നാ​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തും പാ​ല​ക്കാ​ടും ടി​പി​ആ​ര്‍ ഉ​യ​ര്‍​ന്ന് ത​ന്നെ​യാ​ണ് നി​ല്‍​ക്കു​ന്ന​ത്. മ​ല​പ്പു​റ​ത്ത് ടി​പി​ആ​ര്‍ 17.25 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. അ​തി​നാ​ലാ​ണ് ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ ഒ​ഴി​വാ​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ഇ​ന്ന് ചേ​ര്‍​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ ലോ​ക്ഡൗ​ണ്‍ നീ​ട്ട​ണ​മെ​ന്ന് വി​ദ​ഗ്ധ സ​മി​തി ശി​പാ​ര്‍​ശ ചെ​യ്തി​രു​ന്നു.

Related News