Loading ...

Home National

ലക്ഷദ്വീപ് ജനതക്ക് പിന്തുണയുമായി മുന്‍ അഡ്മിനിസ്ട്രേറ്റര്‍മാര്‍

ലക്ഷദ്വീപ് ജനതക്ക് പിന്തുണയുമായി കൂടുതല്‍ മുന്‍ അഡ്മിനിസ്ട്രേറ്റര്‍മാര്‍. ലക്ഷദ്വീപിലെ 5 മുന്‍ അഡ്മിനിസ്ട്രേറ്റര്‍മാര്‍ ചേര്‍ന്ന് രാഷ്ട്രപതിക്ക് കത്തെഴുതി. നിലവിലെ അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ക്കെതിരെയാണ് കത്ത്. ജഗദീഷ് സാഗര്‍ ,വജഹത് ഹബീബുല്ല,രാജീവ് തല്‍വാര്‍,ആര്‍ ചന്ദ്രമോഹന്‍,ആര്‍ സുന്ദര്‍ രാജ് എന്നിവരാണ് കത്തെഴുതിയത്. ഉമേഷ് സൈഗാള്‍ ഐഎഎസ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തെഴുതിയതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ രംഗത്തെത്തിയത്.ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ ഖോഡാ പട്ടേല്‍ കഴിഞ്ഞ 5 മാസത്തിനിടെ കൊണ്ടു വന്ന ജനവിരുദ്ധ പരിഷ്കാരങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് മുന്‍ അഡ്മിനിസ്ട്രേറ്റര്‍ ഉമേഷ് സൈഗാള്‍ രംഗത്തു വന്നത്. à´•àµ‡à´¨àµà´¦àµà´° ആഭ്യന്തര മന്ത്രി അമിത് ഷാക്കെഴുതിയ കത്തിലദ്ധേഹം ദ്വീപ് ജനതയെ ദുരിതത്തിലാക്കുന്ന പരിഷ്കാരങ്ങളെ ചോദ്യം ചെയ്യുന്നു.

Related News