Loading ...

Home Europe

12-15 വയസ്സുള്ള കുട്ടികള്‍ക്ക്​ ഫൈസര്‍ വാക്​സിന്​ അനുമതി നല്‍കി യൂറോപ്യന്‍ യൂണിയൻ

ലണ്ടന്‍: 16 വയസ്സു മുതലുള്ള കൗമാരക്കാര്‍ക്ക്​ ഫൈസര്‍ കോവിഡ്​ വാക്​സിന്‍​ കുത്തിവെപ്പിന്​ നേരത്തെ അനുമതി നല്‍കിയ യൂറോപ്യന്‍ യൂനിയന്‍ പുതുതായി 12-15 വയസ്സുകാര്‍ക്ക്​ കൂടി കുത്തിവെപ്പ്​ ബാധകമാക്കി. കുട്ടികളില്‍ ഇത്​ പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നില്ലെന്നും ആശങ്കക്ക്​ വകയില്ലെന്നും യൂറോപ്യന്‍ മെഡിസിന്‍സ്​ ഏജന്‍സി അറിയിച്ചു. കുട്ടികള്‍ക്ക്​ കൂടി വാക്​സിന്‍ നല്‍കല്‍ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ആവശ്യമാണെന്ന്​ ഏജന്‍സി വാക്​സിന്‍ വിഭാഗം മേധാവി മാര്‍കോ കവലേരി പറഞ്ഞു. യു.എസും കനഡയും നേരത്തെ ഫൈസര്‍ വാക്​സിന്‍ കുട്ടികളില്‍ അനുമതി നല്‍കിയിരുന്നു. à´ˆ പ്രായക്കാര്‍ക്ക്​ രണ്ടു ഡോസ്​ വാക്​സിനാണ്​ ആവശ്യം. ചുരുങ്ങിയത്​ രണ്ടാഴ്​ച ഇടവേളയിലാണ്​ ഇത്​ കുത്തി​വെക്കേണ്ടത്​. à´“രോ രാജ്യത്തിനും ഇനി വിഷയത്തില്‍ തീരുമാനമെടുക്കാമെന്നും ഏജന്‍സി അറിയിച്ചു. ജര്‍മനി കഴിഞ്ഞ ദിവസം കുട്ടികള്‍ക്ക്​ വാക്​സിന്‍ നല്‍കാന്‍ തീരുമാനമെടുത്തിരുന്നു. ഇറ്റലിയും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്​.
കുട്ടികളില്‍ കോവിഡ്​ അത്രമേല്‍ ഗുരുതരമായി ബാധിക്കുന്ന സംഭവങ്ങള്‍ കുറവാണ്​. പലരിലും അടയാളം പോലും കാണാതെയാണ്​ വൈറസ്​ ബാധ വന്നുപോകുന്നത്​. 2,260 കുട്ടികളില്‍ പരീക്ഷണം നടത്തിയതില്‍ 100 ശതമാനവും വിജയമാണെന്ന്​ നേരത്തെ ഫൈസര്‍ വ്യക്​തമാക്കിയിരുന്നു.

Related News