Loading ...

Home celebrity

പങ്കുവയ്ക്കാന്‍ വായനയുടെ പിറന്നാള്‍ മധുരം by പി വി ജീജോ

മലയാളത്തിന്റെ സ്വന്തം à´Žà´‚ ടിക്ക് 84 വയസ്സ്. കഥയില്‍, നോവലില്‍, ചലച്ചിത്രത്തില്‍ പുതിയ അനുഭവാനുഭൂതികളുടെ ലോകം മലയാളിക്ക് സമ്മാനിച്ച മഹാപ്രതിഭ ജൂലൈ 15ന് ശതാഭിഷിക്തനാവുകയാണ്. ജന്മനാള്‍പ്രകാരം (ഉത്രട്ടാതി) ആഗസ്ത് 11നാണ് പിറന്നാള്‍. ആറുപതിറ്റാണ്ടിലേറെയായി à´ˆ എഴുത്തുകാരന് ചുറ്റുമാണ് മലയാളിയുടെ ഭാവുകത്വം. ശതാഭിഷിക്തനാകുന്നതിലും പിറന്നാളിലുമൊന്നും à´Žà´‚ ടിക്ക് ആഘോഷവും ആവേശവുമില്ല. "നാളെ എന്റെ പിറന്നാളാണ്, എനിക്കോര്‍മയുണ്ടായിരുന്നില്ല, അവളുടെ കത്തില്‍നിന്നാണത് മനസ്സിലായത്'- ഒരു പിറന്നാളിന്റെ ഓര്‍മ എന്ന കഥയില്‍ പറഞ്ഞതുപോലെയാണ് à´Žà´‚ à´Ÿà´¿ വാസുദേവന്‍നായര്‍ക്ക് ഓരോ ജന്മദിനവും. 
എം ടിയുടെ പ്രതികരണം ഇങ്ങനെ. "പിറന്നാള്‍ ആഘോഷമെന്നത് പതിവില്ല. കുട്ടിക്കാലത്തെ ഓര്‍മകളിലും ജന്മദിനത്തിന് വലിയ പ്രത്യേകതകളൊന്നും ഓര്‍മിച്ചെടുക്കാനില്ല. മുമ്പൊക്കെ മൂകാംബിക ക്ഷേത്രത്തില്‍ പോകാറുണ്ടായിരുന്നു. ഇപ്പോള്‍ കുറച്ചുവര്‍ഷമായി അതുമില്ല. വീട്ടില്‍ പിറന്നാളൊന്നും കൊണ്ടാടില്ല. ഇക്കുറിയും അതില്‍ മാറ്റമില്ല. പ്രത്യേകതയും... ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട ജീവിതത്തിലെ അസുലഭ നാള്‍വഴിതാണ്ടുന്ന ഘട്ടത്തില്‍ അതേക്കുറിച്ചൊന്നും എം ടിക്ക് പറയാനില്ല. കോഴിക്കോട് കൊട്ടാരംറോഡിലെ സിതാരയില്‍ അതിനാല്‍ ബഹളവും ആരവവുമൊന്നുമില്ല. ഭാര്യ കലാമണ്ഡലം സരസ്വതിയും മകള്‍ അശ്വതിയും കൊച്ചുമകന്‍ മാധവുമല്ലാതെ, ആഘോഷബഹളങ്ങളില്ലാത്ത സാധാരണദിനമാകും അന്നും.
ശതാഭിഷിക്തനാകുന്ന വേളയില്‍ à´Žà´‚ à´Ÿà´¿ സംസാരിക്കുകയാണ്. പിറന്നാളിനെക്കുറിച്ചല്ല, സ്വന്തം രചനയെയോ കേരളീയമായ  സാഹിത്യ- സാംസ്കാരിക വിഷയങ്ങളെയോ പറ്റിയുമല്ല, തനിക്ക് എക്കാലവും പ്രിയപ്പെട്ട എഴുത്തുകാരന്‍ വിശ്വവിഖ്യാതനായ ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസിനെക്കുറിച്ച്. മാര്‍ക്വേസിന്റെ മാന്ത്രികത്തൂലികയില്‍ പിറന്ന 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍'ക്ക് അരനൂറ്റാണ്ട് തികയുന്ന ഘട്ടത്തില്‍, ആരാധനയും അഭിനിവേശവും ചൊരിഞ്ഞ ലാറ്റിനമേരിക്കന്‍ എഴുത്തുകാരനെക്കുറിച്ച്, കൃതിയെക്കുറിച്ച്. ഇന്നും ആകര്‍ഷിക്കുന്ന വിലോഭനീയമായ à´† ശൈലിയുടെ വശ്യതയിലാണ് താനെന്ന് à´Žà´‚ à´Ÿà´¿ പറയുന്നു. ലോകത്താകെ മാന്ത്രികപരിമളം പരത്തിയ സര്‍ഗപ്രതിഭയായ മാര്‍ക്വേസിനെ മലയാളത്തിന് പരിചയപ്പെടുത്തുകയും അവതരിപ്പിക്കുകയും ചെയ്തതില്‍ മലയാളികള്‍ എന്നും à´Žà´‚ ടിയോട് കടപ്പെട്ടിരിക്കുന്നു. പ്രിയപ്പെട്ട ഗാബോയുടെ മാസ്റ്റര്‍പീസായ ഏകാന്തതയുടെ നൂറുവര്‍ഷങ്ങളുടെ ഇംഗ്ളീഷ് പരിഭാഷ à´Žà´‚ ടിയിലൂടെയാണ് ആദ്യമായി കേരളത്തിലെത്തുന്നത്. 1970-71ല്‍ അമേരിക്കന്‍ പര്യടനത്തില്‍ ലഭ്യമായ മാര്‍ക്വേസിന്റെ പുസ്തകം നിരൂപകന്‍ പ്രൊഫ. à´Žà´‚ കൃഷ്ണന്‍നായര്‍ക്ക് കൊടുത്ത് ലേഖനമെഴുതിക്കുന്നതും à´Žà´‚ ടിയാണ്. മലയാളിയായ നമ്മുടെ സ്വന്തം എഴുത്തുകാരനായി മാറുംവിധം  സഹൃദയാനുഭവത്തിലേക്ക്  മാര്‍ക്വേസിനെ സമ്മാനിച്ച à´Žà´‚ ടിയുടെ à´ˆ മഹദ്സംഭാവനയെക്കുറിച്ച് കഥാകൃത്ത് സക്കറിയ എഴുതിയിട്ടുണ്ട്. അതിങ്ങനെയാണ്- "മാര്‍ക്വേസിനെ ആദ്യം എനിക്ക്  കാണിച്ചുതന്നത് à´Žà´‚ ടിയാണ്. 1972ല്‍ കോയമ്പത്തൂരിലെ എന്റെ താമസസ്ഥലത്ത്, ജോണും (ജോണ്‍ എബ്രഹാം) കൂട്ടരുമെല്ലാമുള്ള സമയത്ത്, à´Žà´‚ à´Ÿà´¿ വന്നപ്പോള്‍ ഞങ്ങളോടു പറഞ്ഞു, 'ഞാന്‍ അമേരിക്കയില്‍വച്ച് ഒരു പുതിയ ഗംഭീരന്‍ എഴുത്തുകാരനെ കണ്ടുപിടിച്ചു. 'ഛില ഔിറൃലറ ഥലമൃ ീള ടീഹശൌറല' എന്നാണ് അയാളുടെ പുസ്തകത്തിന്റെ പേര്. ആളിന്റെ പേര് മാര്‍ക്വേസ്.' à´Žà´‚ ടിയുടെ കൈയില്‍ പുസ്തകവുമുണ്ടായിരുന്നു. ജോണോ ഞാനോ അത് തട്ടിയെടുത്തു എന്നെനിക്ക് തോന്നുന്നു. പക്ഷേ, താമസിയാതെ à´† പുസ്തകം വായിക്കുംമുമ്പ് മറ്റാരോ തട്ടിയെടുത്തു. പക്ഷേ, à´Žà´‚ à´Ÿà´¿ സ്നേഹബഹുമാനങ്ങളോടെ പറഞ്ഞ à´† പേരുകള്‍ ഞാന്‍ ഓര്‍മിച്ചുവച്ചു.'' (സക്കറിയ എഴുതിയ കുറിപ്പില്‍നിന്ന്)

   വര: ആര്‍ ബി ഷജിത്
ഇനി à´Žà´‚ ടിയുടെ വാക്കുകളിലേക്ക്: 'കൊളംബിയന്‍ എഴുത്തുകാരനായ മാര്‍ക്വേസിന്റെ പുസ്തകം 1967ലാണ് സ്പാനിഷ് ഭാഷയില്‍ പ്രസിദ്ധീകരിക്കുന്നത്. 1970ല്‍ അമേരിക്കയില്‍ പോയപ്പോള്‍ യാദൃച്ഛികമായാണ് à´† വിശിഷ്ട കൃതി എനിക്ക് ലഭ്യമാകുന്നത്. ഞാന്‍ അമേരിക്കയില്‍ പോയവര്‍ഷം, '70ലാണ് ഏകാന്തതയുടെ നൂറുവര്‍ഷങ്ങളുടെ ഇംഗ്ളീഷ് പരിഭാഷ വരുന്നതും. അതിനുമുമ്പ് മാര്‍ക്വേസ് എന്ന എഴുത്തുകാരനെക്കുറിച്ച് കേട്ടിരുന്നില്ല. ന്യൂയോര്‍ക്കിലെ ഒരു പുസ്തകശാലയില്‍നിന്നാണാ പുസ്തകം കിട്ടിയത്. ഗൈഡായി കൂടെ സഞ്ചരിച്ചിരുന്ന ആന്‍തണി ബാണിയാണ് ഇങ്ങനെയൊരു പുസ്തകത്തെക്കുറിച്ച് പറയുന്നത്. അയാള്‍ക്ക് സ്പാനിഷ് അറിയാമായിരുന്നു. ഇതാ വളരെ കാലമായി നാം കാത്തിരുന്ന പുസ്തകമെന്ന് പറഞ്ഞാണ് à´† ചെറുപ്പക്കാരന്‍ പുസ്തകം പരിചയപ്പെടുത്തിയത്. ഇവിടെ എത്തിയശേഷം à´† പുസ്തകം വായിച്ചു. ആന്‍തണിയുടെ പറച്ചിലില്‍ തെല്ലും അതിശയോക്തിയില്ലെന്ന് ബോധ്യമായി. ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ വന്നശേഷമാണ് ഇന്ത്യയില്‍ ലാറ്റിനമേരിക്കന്‍ സാഹിത്യത്തെക്കുറിച്ച് അന്വേഷണങ്ങളും താല്‍പ്പര്യവും പിറക്കുന്നത്. എനിക്ക് തോന്നുന്നു, ഇന്ത്യന്‍ ഭാഷകളില്‍തന്നെ ആദ്യം അതേക്കുറിച്ച് മലയാളത്തിലാണ് ഒരു ലേഖനം, അല്ലെങ്കില്‍ പരിചയക്കുറിപ്പ് വരുന്നതെന്ന്. à´ˆ പുസ്തകമാണ് മറ്റ് ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലേക്ക് കടന്നുചെല്ലാനും പ്രചോദനമായത്. അന്നെനിക്ക് പത്രത്തില്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്) ജോലിയുണ്ടായിരുന്നു. ഞാന്‍ പുസ്തകം à´Žà´‚ കൃഷ്ണന്‍നായര്‍ക്ക് അയച്ചുകൊടുത്തു. അദ്ദേഹമെഴുതി. എന്നാല്‍, അന്നത് അത്ര വലുതായി ചര്‍ച്ചചെയ്യപ്പെട്ടോ എന്ന് സംശയം. മാര്‍ക്വേസിന്റെ കോളറക്കാലത്തെ പ്രണയത്തെക്കുറിച്ചും മറ്റും കൃഷ്ണന്‍നായര്‍ വിശദമായി പിന്നീട് എഴുതുകയുണ്ടായി. എന്നാല്‍, ഏകാന്തതയെക്കുറിച്ച് അത്ര വലുതായെഴുതിയെന്ന് പറയാനാകില്ല. നമ്മളെന്നും തര്‍ജമകള്‍ വിശാലമായി സ്വീകരിച്ച വായനസമൂഹമാണ്. യുദ്ധവും സമാധാനവും മലയാളി കൂടുതലായി വായിച്ചതാണ്. 1942ലോ മറ്റോ ഹ്യൂഗോവിന്റെ പാവങ്ങളുടെ പരിഭാഷ ഇവിടെ ഇറങ്ങിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിലെ ക്ളാസിക്കുകള്‍ സ്വീകരിക്കുന്നത് മലയാളിയുടെ സവിശേഷതയാണ്.മാര്‍ക്വേസിന്റെ ഏതു കൃതിയും മികച്ച വായനസുഖം തരുന്നതാണ്. ലാറ്റിനമേരിക്കയിലെ യോസയടക്കമുള്ള മറ്റ് എഴുത്തുകാരിലേക്ക് നമ്മുടെ ആസ്വാദകരുടെ ശ്രദ്ധ പതിയുന്നത് മാര്‍ക്വേസിലൂടെയാണ്. മാര്‍ക്വേസ് നമുക്ക് അന്യനായ, വേറൊരു വന്‍കരയിലുള്ള, മറ്റൊരു ഭാഷയിലെ എഴുത്തുകാരനല്ല. നമ്മുടെ സ്വന്തം എഴുത്തുകാരനാണ്. എഴുത്തുനിര്‍ത്തുന്നുവെന്നോ അസുഖമെന്നോ ഒക്കെ ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചപ്പോള്‍ നമ്മുടെ കേരളത്തിലടക്കം യോഗം ചേര്‍ന്നതും പ്രാര്‍ഥനയുമെല്ലാം ഓര്‍മയില്ലേ. ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ക്ക് എണ്‍പതിലോ മറ്റോ നൊബേല്‍ പുരസ്കാരം ലഭിച്ചു. പ്രശസ്തമായ ന്യൂയോര്‍ക്ക് ടൈംസ് ലിറ്ററി പതിപ്പിന്റെ എഡിറ്റര്‍ നോന ബലാകെന്‍ ഏറെ മുമ്പേ മാര്‍ക്വേസിന്റെ നോവലിന് നൊബേല്‍ സമ്മാനം കിട്ടുമെന്ന് എഴുതിയിരുന്നതും ഓര്‍ക്കേണ്ടതാണ്. അതായത് എല്ലാതലത്തിലും വലിയ രൂപത്തില്‍ സ്വീകാര്യത à´ˆ നോവലിന് ലഭിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതാണിത്.ഒരെഴുത്തുകാരനെ, പുസ്തകത്തെ നാമിഷ്ടപ്പെട്ടാല്‍ അയാളുടെ അടുത്ത à´°à´šà´¨ വരുമ്പോള്‍ നമുക്ക് വലിയ ഉല്‍ക്കണ്ഠയാകും. പഴയ രചനയുടെ വൈശിഷ്ട്യവും ആകര്‍ഷണീയതയും ആസ്വാദ്യതയും ഇതിനുമുണ്ടാകണേ എന്ന ആഗ്രഹത്തോടെയാകും താളുകള്‍ തുറക്കുക. കേണലിന് ആരും എഴുതുന്നില്ല എന്ന മാര്‍ക്വേസിന്റെ പുസ്തകം വന്നപ്പോള്‍ à´ˆ അനുഭവമുണ്ടായി. പുസ്തകം മോശമാകുമോ എന്ന വല്ലാത്തൊരു ബേജാര്‍. മാര്‍ക്വേസിന്റെ പുതുരചനകള്‍ വരുമ്പോള്‍ ഇത്തരമൊരു സമ്മര്‍ദവും അനുഭവിച്ചിട്ടുണ്ട്. മെമ്മറീസ് ഓഫ് മൈ മെലങ്കളി വോര്‍സ് എന്ന നോവല്‍ എത്തിയപ്പോള്‍ à´ˆ ആശങ്കയുണ്ടായി. എന്നാല്‍, ഇതടക്കം എല്ലാ കൃതികളും മികച്ച വായനസുഖമായിരുന്നു നല്‍കിയത് എന്നത് അനുഭവം.നിങ്ങളെഴുതുന്നത് മാജിക്കല്‍ റിയലിസമാണ്, വന്യമായ മാന്ത്രികഭാവനയാണ് എന്നൊക്കെ പറയുന്നതിനെ മാര്‍ക്വേസ് അംഗീകരിച്ചിരുന്നില്ല. നിങ്ങള്‍ വിചാരിക്കുന്നമാതിരി കെട്ടുകഥയൊന്നുമല്ല ഞങ്ങള്‍, ലാറ്റിനമേരിക്കന്‍ എഴുത്തുകാര്‍ എഴുതുന്നത്. ഞങ്ങളുടെ ചരിത്രം കെട്ടുകഥകളെ തോല്‍പ്പിക്കുന്നതാണ്. അത് നിങ്ങള്‍ക്ക് അറിയാത്തതിനാലാണ്. ലാറ്റിനമേരിക്കന്‍ യാഥാര്‍ഥ്യങ്ങളാണ് തന്റെ കൃതികളെന്ന് മാര്‍ക്വേസ് പറയാറുണ്ട്. കാര്‍ലോസ് ഫുവേന്തസും ഇക്കാര്യം പറയുകയുണ്ടായി. മെക്സിക്കോയിലെ പട്ടാള ഏകാധിപതിയായിരുന്ന സാന്താ അന്നായ്ക്ക് യുദ്ധത്തില്‍ കാല്‍ നഷ്ടമായി. അയാള്‍ അധികാരത്തിലെത്തിയപ്പോള്‍ വലിയ ആഘോഷത്തോടെ, പള്ളിച്ചടങ്ങുകളോടെ à´ˆ കാല്‍ സെമിത്തേരിയില്‍ അടക്കംചെയ്തു. എന്നാല്‍, അധികാരത്തില്‍നിന്ന് പുറത്തായപ്പോള്‍ ജനങ്ങള്‍ സെമിത്തേരിയില്‍നിന്ന് കാലെടുത്ത് പുറത്തുകളഞ്ഞു. പക്ഷേ, ആശ്രിതരില്‍ ചിലരത് സൂക്ഷിച്ചുവച്ചു. വീണ്ടും അധികാരമേറിയപ്പോള്‍ വീണ്ടും കാല്‍ ആഘോഷപൂര്‍വം സംസ്കരിച്ചു. വെനസ്വലന്‍ പ്രസിഡന്റ് വിന്‍സന്റ് ഗോമസ് സ്വന്തം മരണം അഭിനയിക്കുകയുണ്ടായി. à´† ഏകാധിപതിയുടെ മരണത്തില്‍ ജനം മതിമറന്നാഹ്ളാദിച്ചു. കൊട്ടാരപരിസരത്ത് ജനം ആഘോഷാരവം സംഘടിപ്പിച്ചു. മരണം അഭിനയിച്ചുകിടന്ന പ്രസിഡന്റ് ആഹ്ളാദനൃത്തമാടിയവരെ വെടിവച്ചുകൊല്ലാന്‍ ഉത്തരവിട്ടു. പിന്നീട് à´† അധികാരി ശരിക്കും മരിച്ചപ്പോള്‍ ജനം സംശയിച്ചു. തൊട്ടുനോക്കി മരണം ഉറപ്പാക്കിയാണ് അവര്‍ ആഘോഷം തുടങ്ങിയത്. കെട്ടുകഥകള്‍ തോല്‍ക്കുന്ന à´ˆ ചരിത്രസംഭവങ്ങള്‍ പറഞ്ഞാല്‍ അന്യനാട്ടുകാര്‍ക്ക് മാജിക്കല്‍ റിയലിസമെന്ന് തോന്നുന്നുവേന്നേയുള്ളൂവെന്നാണ് ഫുവേന്തസും മാര്‍ക്വേസും പറഞ്ഞിരുന്നത്.à´ˆ കാലഘട്ടത്തില്‍ ആരാധന തോന്നിയ ലോക എഴുത്തുകാരനാണ് മാര്‍ക്വേസ് എന്ന് പറയുന്നതിന് അശേഷം മടിയില്ല. മുമ്പ് ഹെമിങ്വേയോട് ഇതുണ്ടായിരുന്നു. ഏണസ്റ്റ് ഹെമിങ്വേക്കുശേഷം ജീവിച്ചിരിക്കെ ഇതിഹാസമായി മാറിയത് മാര്‍ക്വേസാണ്. പത്രപ്രവര്‍ത്തകനും സിനിമാപ്രവര്‍ത്തകനുമായിരുന്നു മാര്‍ക്വേസ്. കഥാകൃത്തും കവിയുമായ പ്രതിഭാശാലി. ചിലപ്പോഴൊക്കെ അദ്ദേഹം വാര്‍ത്തകളിലും പ്രത്യക്ഷപ്പെട്ടു. യോസയുമായുള്ള കൂട്ടും വഴക്കുമെല്ലാം വാര്‍ത്തയായി.  മാര്‍ക്വേസിന്റെ നോവല്‍ ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ വരുന്നതിനുമുമ്പ് ലോകത്തിലാകെ ഒരു ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു. നോവലിന്റെ ഭാവിയെക്കുറിച്ചായിരുന്നു à´† ചര്‍ച്ച. വായനക്കാരില്ലാതാകും എന്നതായിരുന്നു à´† ചര്‍ച്ച. à´† ഘട്ടത്തിലാണ് മാര്‍ക്വേസടക്കമുള്ള ലാറ്റിനമേരിക്കന്‍ സാഹിത്യകാരന്മാരുടെ കടന്നുവരവ്. അതോടെ അത്തരമൊരു ചര്‍ച്ചയേ അവസാനിച്ചു. ഒരു നോവല്‍ അത്ഭുതപിറവിയായി മാറുന്നത്, ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ 1970ല്‍ ഇംഗ്ളീഷില്‍ പുറത്തിറങ്ങുമ്പോഴാണ്. ലോകം മുഴുവന്‍ ആഹ്ളാദകരമായ നടുക്കത്തോടെ അദ്ദേഹത്തെ ആരാധിക്കാന്‍ തുടങ്ങി. കാര്‍ലോസ് ഫുവേന്തസും മരിയോ വര്‍ഗാസ് യോസയും ലാറ്റിനമേരിക്കയിലെ അറിയപ്പെടുന്ന സ്പാനിഷ് എഴുത്തുകാരായിരുന്നു. പുതിയൊരു സംവേദനത്തിന്റെ, വായനാനുഭവത്തിന്റെ കാലത്തിന് തുടക്കംകുറിച്ചു മാര്‍ക്വേസും ഏകാന്തതയും. ഏകാന്തത പുസ്തകത്തിന്റെ ശീര്‍ഷകത്തില്‍മാത്രമാണ്. അത് നമ്മെ ഏകാകിയാക്കുന്നില്ല. വായനയുടെ, സാഹിത്യത്തിന്റെ, സര്‍ഗാത്മകതയുടെ, ആസ്വാദനത്തിന്റെ ഇതേവരെ കാണാത്ത, കേള്‍ക്കാത്ത, അനുഭവിക്കാത്ത ലോകങ്ങളിലേക്ക് കൊണ്ടുപോയിക്കൊണ്ടിരുന്നു. അതാണ് ഇപ്പോഴും മാര്‍ക്വേസും à´† സാഹിത്യവും ചര്‍ച്ചയാകുന്നത്. നെരൂദയായിരിക്കും ഒരുകാലത്ത് കേരളത്തില്‍ ഏറെ വായിക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്ത ആദ്യ ലാറ്റിന്‍ സാഹിത്യകാരന്‍. ടോള്‍സ്റ്റോയിയും ഗോര്‍ക്കിയും ചെക്കോവുമെല്ലാം മലയാളിക്ക് പ്രിയങ്കരരായിരുന്നു. അതേപോലെ ഒരുപക്ഷേ, അതിലുമേറെ നമ്മുടെ ഏകാന്തതകളിലും സ്വപ്നങ്ങളിലും സന്തോഷങ്ങളിലും സന്താപങ്ങളിലും മാര്‍ക്വേസ് നമുക്കൊപ്പമുണ്ട്. വിദൂരദേശങ്ങളിലെ അറിയപ്പെടാത്ത ജനതയുമായി സംവദിക്കുക, അവരുടെ സ്വന്തം എഴുത്തുകാരനാവുക, ഇതില്‍പ്പരം മറ്റെന്ത് സൌഭാഗ്യമുണ്ട് ഒരെഴുത്തുകാരന് ലഭിക്കാന്‍.
jeejodeshabhimani@gmail.com

Related News