Loading ...

Home Kerala

ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്കെതിരായ ആരോപണം; സ​ര്‍​ക്കാ​ര്‍ പു​ല​ര്‍​ത്തി​യ​ത്​ കു​റ്റ​ക​ര​മാ​യ മൗ​നം

തി​രു​വ​ന​ന്ത​പു​രം: ന്യൂ​ന​പ​ക്ഷ ക്ഷേ​മ പ​ദ്ധ​തി​ക​ളി​ലെ ഫ​ണ്ട്​ വി​ഹി​തം സം​ബ​ന്ധി​ച്ച്‌​ വി​വാ​ദ​മു​യ​ര്‍​ന്ന​പ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ പു​ല​ര്‍​ത്തി​യ​ത്​ കു​റ്റ​ക​ര​മാ​യ മൗ​നം. ആ​ദ്യം സം​ഘ്​​പ​രി​വാ​ര്‍ ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു​വ​ന്ന ആ​രോ​പ​ണം പി​ന്നീ​ട്,​ ക്രി​സ്​​ത്യ​ന്‍ സം​ഘ​ട​ന​ക​ള്‍ പ​ര​സ്യ​മാ​യി ഉ​ന്ന​യി​ച്ച​പ്പോ​ഴും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​ത വ​രു​ത്തി​യി​ല്ല. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ള്‍​പ്പെ​ടെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​തി​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പു​ല​ര്‍​ത്തി​യ മൗ​ന​മാ​ണ്​ ഒ​ടു​വി​ല്‍ വി.​എ​സ്.​ അ​ച്യു​താ​ന​ന്ദ​െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ട​തു​സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യു​െ​ട ക​ട​യ്​​ക്ക​ല്‍ ക​ത്തി​വെ​ക്കു​ന്ന രൂ​പ​ത്തി​ല്‍ എ​ത്തി​ച്ച​ത്.
രാ​ജ്യ​ത്തെ മു​സ്​​ലിം പി​ന്നാ​ക്കാ​വ​സ്ഥ സം​ബ​ന്ധി​ച്ച്‌​ ജ​സ്​​റ്റി​സ്​ ര​ജീ​ന്ദ​ര്‍ സ​ച്ചാ​ര്‍ അ​ധ്യ​ക്ഷ​നാ​യ ക​മ്മി​റ്റി സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​െന്‍റ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ കേ​ര​ള​ത്തി​ല്‍ പാ​ലോ​ളി മു​ഹ​മ്മ​ദ്​ കു​ട്ടി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യെ വി.​എ​സ്​ സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച​ത്. സ​മി​തി സം​സ്ഥാ​ന​ത്തെ മു​സ്​​ലിം പി​ന്നാ​ക്കാ​വ​സ്​​ഥ സം​ബ​ന്ധി​ച്ച്‌​ പ​ഠി​ക്കു​ക​യും പ​രി​ഹാ​ര നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. ഇ​തി​നെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ്​ പൊ​തു​ഭ​ര​ണ വ​കു​പ്പി​നു​ കീ​ഴി​ല്‍ ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വ​കു​പ്പ്​ രൂ​പം​കൊ​ള്ളു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ/ ഉ​ദ്യോ​ഗ മേ​ഖ​ല​ക​ളി​ല്‍ മു​സ്​​ലിം സ​മു​ദാ​യ​ത്തി​ല്‍ നി​ന്നു​ള്ള​വ​രു​ടെ പ്രാ​തി​നി​ധ്യ​ക്കു​റ​വ്​ പ​രി​ഹ​രി​ക്കാ​നാ​ണ്​ സ​മി​തി പ്ര​ധാ​ന​മാ​യും ശി​പാ​ര്‍​ശ​ക​ള്‍ സ​മ​ര്‍​പ്പി​ച്ച​ത്. ഇ​തി​നെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി മു​സ്​​ലിം യു​വ​തീ യു​വാ​ക്ക​ള്‍​ക്കാ​യി മ​ത്സ​ര​പ്പ​രീ​ക്ഷ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. വി​വി​ധ കോ​ഴ്​​സു​ക​ള്‍​ക്ക്​ പ​ഠി​ക്കു​ന്ന നി​ര്‍​ധ​ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ വി​വി​ധ​ത​രം സ്​​കോ​ള​ര്‍​ഷി​പ്പു​ക​ളും ന​ട​പ്പാ​ക്കി.

മു​സ്​​ലിം സ​മു​ദാ​യ​ത്തി​നാ​യി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളി​ലെ 20 ശ​ത​മാ​നം വി​ഹി​തം വി.​എ​സ്​ സ​ര്‍​ക്കാ​റി​െന്‍റ അ​വ​സാ​ന​കാ​ല​ത്ത്​ 2011 ഫെ​ബ്രു​വ​രി 22ന്​ ​ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ലൂ​ടെ ല​ത്തീ​ന്‍/​പ​രി​വ​ര്‍​ത്തി​ത ക്രൈ​സ്​​ത​വ വി​ഭാ​ഗ​ങ്ങ​ള്‍​ക്കു​ കൂ​ടി ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇൗ ​പ​ശ്ചാ​ത്ത​ലം മ​റ​ച്ചു​വെ​ച്ച്‌​ ആ​ദ്യം സം​ഘ്​​പ​രി​വാ​റും പി​ന്നീ​ട്, ക്രൈ​സ്​​ത​വ സം​ഘ​ട​ന​ക​ളും നി​ര​ന്ത​രം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ത്തി​നു മു​ന്നി​ല്‍ സ​ര്‍​ക്കാ​ര്‍ മൗ​നം പാ​ലി​ക്കു​ക​യാ​യി​രു​ന്നു. ജ​സ്​​റ്റി​സ്​ ജെ.​ബി. കോ​ശി അ​ധ്യ​ക്ഷ​നാ​യി ക്രി​സ്​​ത്യ​ന്‍ പി​ന്നാ​ക്കാ​വ​സ്ഥ പ​ഠി​ക്കാ​ന്‍ പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ച്ച സ​ര്‍​ക്കാ​ര്‍, നി​ല​വി​ലു​ള്ള പ​ദ്ധ​തി​ക​ളി​ലെ 80:20 അ​നു​പാ​ത​ത്തി​ലെ വ​സ്​​തു​ത പൊ​തു​സ​മൂ​ഹ​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ച​തു​മി​ല്ല. ക്രി​സ്​​ത്യ​ന്‍ സം​ഘ​ട​ന​ക​ളു​ടെ ആ​ക്ഷേ​പം ശ​രി​വെ​ക്കു​ന്ന ധ്വ​നി​യി​ല്‍ മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന​യി​ല്‍ ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വ​കു​പ്പ്​ മു​ഖ്യ​മ​ന്ത്രി ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്​​തു. ഇ​തോ​ടെ, ത​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ ശ​രി​യെ​ന്ന്​ തെ​ളി​ഞ്ഞു​വെ​ന്ന വാ​ദ​മാ​ണ്​ ക്രി​സ്​​ത്യ​ന്‍ സം​ഘ​ട​ന​ക​ള്‍ മു​ന്നോ​ട്ടു​വെ​ച്ച​ത്​. ഇൗ ​ഘ​ട്ട​ത്തി​ലും നി​ജ​സ്ഥി​തി സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​രി​ക്കാ​ന്‍ ത​യാ​റാ​യി​ല്ല.

Related News