Loading ...

Home Business

ബാങ്കിംഗ് തട്ടിപ്പുകള്‍ 25% കുറഞ്ഞെന്ന് റിസര്‍വ് ബാങ്ക്

കൊച്ചി: കഴിഞ്ഞ സാമ്ബത്തിക വര്‍ഷം രാജ്യത്തെ ബാങ്കുകളില്‍ റിപ്പോര്‍ട്ട് ചെയ്‌ത തട്ടിപ്പുകളുടെ മൂല്യം 25 ശതമാനം കുറഞ്ഞെന്ന് റിസര്‍വ് ബാങ്ക്. 2019-20ലെ 1.85 ലക്ഷം കോടി രൂപയില്‍ നിന്ന് 1.38 ലക്ഷം കോടി രൂപയായാണ് മൂല്യം കുറഞ്ഞത്. തട്ടിപ്പുകേസുകള്‍ 15 ശതമാനം താഴ്‌ന്ന് 7,363 ആയി. ഇതില്‍ 59 ശതമാനം വിഹിതവുമായി 81,901 കോടി രൂപയുടെ തട്ടിപ്പുകളും നടന്നത് പൊതുമേഖലാ ബാങ്കുകളിലാണ്. സ്വകാര്യ ബാങ്കുകളുടെ വിഹിതം 33 ശതമാനം; മൂല്യം 46,335 കോടി രൂപ.കഴിഞ്ഞവര്‍ഷം മൊത്തം കേസുകളില്‍ 99 ശതമാനവും വായ്‌പാ ഇടപാടുകളിലാണ്. ഇതില്‍, ഓണ്‍ലൈനിലൂടെയുള്ള തട്ടിപ്പുകളുടെ പങ്ക് 34.6 ശതമാനമാണ്. തട്ടിപ്പ് നടന്ന് ശരാശരി 23 മാസങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തുന്നത്. 100 കോടി രൂപയ്ക്കുമേല്‍ മൂല്യമുള്ള തട്ടിപ്പുകള്‍ കണ്ടെത്താന്‍ ശരാശരി 57 മാസവും വേണ്ടിവരുന്നു.കറന്‍സി പ്രചാരം കൂടുന്നുകൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് കറന്‍സി സര്‍ക്കുലേഷന്‍ കുത്തനെ കൂടുന്നതായി റിസര്‍‌വ് ബാങ്ക്. അടിയന്തര ആവശ്യങ്ങള്‍ക്കായി കരുതിവയ്‌ക്കാനായി അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച്‌ ജനം കൈവശം സൂക്ഷിക്കുന്നതാണ് കാരണം. പ്രചാരത്തിലുള്ള കറന്‍സികളുടെ മൂല്യം കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 16.8 ശതമാനവും എണ്ണം 7.2 ശതമാനവും വര്‍ദ്ധിച്ചു.2019-20ല്‍ മൂല്യവര്‍ദ്ധന 14.7 ശതമാനവും എണ്ണക്കുതിപ്പ് 6.6 ശതമാനവുമായിരുന്നു. പ്രചാരത്തിലുള്ള മൊത്തം കറന്‍സികളില്‍ 500, 2000 നോട്ടുകളുടെ മൂല്യം 83.4 ശതമാനത്തില്‍ നിന്ന് 85.7 ശതമാനത്തിലെത്തി. 2, 5, 10, 20, 50, 100, 200, 500, 2000 എന്നീ മൂല്യമുള്ള നോട്ടുകളാണ് പ്രചാരത്തിലുള്ളത്. നാണയങ്ങളില്‍ 50 പൈസ, ഒരു രൂപ, രണ്ടുരൂപ, അഞ്ചുരൂപ, 10 രൂപ, 20 രൂപ എന്നിവയും.

Related News