Loading ...

Home National

ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് കു​റ​യു​ന്നു

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ ഡ​ല്‍​ഹി​യി​ല്‍ മേ​യ് 31 മു​ത​ല്‍ "അ​ണ്‍​ലോ​ക്ക്' പ​ക്രി​യ ആ​രം​ഭി​ക്കാ​ന്‍ ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് ന​ഗ​ര​ത്തി​ല്‍ ഫാ​ക്ട​റി​ക​ളും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​നു​വ​ദി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ പ​റ​ഞ്ഞു. ദി​വ​സ​വേ​ത​ന​ക്കാ​രു​ടെ ക്ഷേ​മം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഫാ​ക്ട​റി​ക​ള്‍ തു​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡ​ല്‍​ഹി​യി​ല്‍ നി​ല​വി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മേ​യ് 31ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ പ്ര​ഖ്യാ​പ​നം. à´¤à´¿â€‹à´™àµà´•â€‹à´³à´¾â€‹à´´àµà´š പു​ല​ര്‍​ച്ചെ അ​ഞ്ച് മു​ത​ല്‍ അ​ണ്‍​ലോ​ക്കിം​ഗ് പ്ര​ക്രി​യ ആ​രം​ഭി​ക്കും. ദി​വ​സ​വേ​ത​ന​ക്കാ​രു​ടെ ക്ഷേ​മം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഫാ​ക്ട​റി​ക​ള്‍ തു​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും ല​ഫ്. ഗ​വ​ര്‍​ണ​ര്‍ അ​നി​ല്‍ ബൈ​ജ​ലു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ കേ​ജ​രി​വാ​ള്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 1,072 പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത ഡ​ല്‍​ഹി​യി​ല്‍ പോ​സി​റ്റീ​വ് നി​ര​ക്ക് 1.53 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.

Related News