Loading ...

Home Gulf

ബഹിരാകാശപദ്ധതികളില്‍ കൂടുതല്‍ രാജ്യങ്ങള്‍ക്കു പങ്കാളിത്തം നല്കുമെന്ന് യു.എ.ഇ.

ദുബായ് : ചൊവ്വാദൗത്യം ഉള്‍പ്പെടെയുള്ള ബഹിരാകാശപദ്ധതികളില്‍ കൂടുതല്‍ രാജ്യങ്ങള്‍ക്കു പങ്കാളിത്തം നല്കുമെന്ന് യു.എ.ഇ. ബഹിരാകാശസഞ്ചാരികളാകാന്‍ കുടുതല്‍ സ്വദേശി വനിതകള്‍ക്കും അവസരമൊരുക്കും.2117 ചൊവ്വയില്‍ മനുഷ്യരെയെത്തിക്കാനും ചെറുനഗരം യാഥാര്‍ഥ്യമാക്കാനുമുള്ള പദ്ധതിയുടെ ആസുത്രണം നടക്കുകയാണ്.അല്‍അമല്‍ ചൊവ്വാദൗത്യത്തിലൂടെ സുപ്രധാനവിവരങ്ങളാണ് ലഭ്യമാക്കുന്നതെന്നും യു.എന്നിലെ യു.എ.ഇ. അംബാസഡര്‍ ലാനനൂസിബ വ്യക്തമാക്കി.ജപ്പാനിലെ തനെഗഷിമ ബഹിരാകാശകേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞവര്‍ഷം ജൂലൈ 20ന് വിക്ഷേപിച്ച പേടകം ദൗത്യത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നു. ഒട്ടേറെ ചിത്രങ്ങളും വിവരങ്ങളും ഇതിനകം കൈമാറി.അടുത്ത ബഹിരാകാശദൗത്യത്തിനു തിരഞ്ഞെടുക്കപ്പെട്ട സ്വദേശിവനിത നൂറാഅല്‍ മത്‌റൂഷി പരിശീലനത്തിലാണ്.ബഹിരാകാശവിവരണങ്ങള്‍ ഇതര രാജ്യങ്ങളുമായി പങ്കുവെയ്ക്കുകയും പദ്ധതികളില്‍ സഹകരിക്കാന്‍ അവര്‍ക്ക് അവസരമൊരുക്കുകയും ചെയ്യുമെന്ന് ശാസ്ത്രസാങ്കേതിക സഹ മന്ത്രിയും യു. എ.ഇ സ്‌പേസ് ഏജന്‍സി അധ്യക്ഷയുമായ സാറാ അല്‍ അമീരി പറഞ്ഞു.ചൊവ്വ പദ്ധതിയില്‍ യു.എസും ദക്ഷിണകൊറിയയും സഹകരിക്കുന്നുണ്ട്. നിലവിലെ പല വെല്ലുവിളികളേയും അതിജീവിക്കാന്‍ ബഹിരാകാശപദ്ധതികള്‍ക്കു കഴിയുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Related News