Loading ...

Home USA

കാലിഫോര്‍ണിയയിലെ സാന്റാക്ലാര വെടിവെയ്പിലെ മരണം പത്തായി

സാന്റാക്ലാര (കാലിഫോര്‍ണിയ) : സാന്റാക്ലാരാ വാലി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റി സൈറ്റില്‍ അതിക്രമിച്ച്‌ കടന്ന് മുന്‍ജീവനക്കാരന്‍ നടത്തിയ വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പ്രതിയുള്‍പ്പെടെ പത്തായി.പത്തുപേരും ഇവിടെയുള്ള ജീവനക്കാരായിരുന്നുവെന്നും, ഓരോരുത്തരേയും പ്രതിക്ക് നേരിട്ടറിയാമായിരുന്നുവെന്നും പോലീസ് പറഞ്ഞു.സഹപ്രവര്‍ത്തകരെ രക്ഷിക്കുന്നതിന് തന്റെ സുരക്ഷിതത്വം പോലും മറന്ന് ഒടുവില്‍ പ്രതിയുടെ തോക്കില്‍ നിന്നും ചീറിപ്പാഞ്ഞവെടിയുണ്ടയുടെ മുമ്ബില്‍ ജീവന്‍ ബലിയര്‍പ്പിച്ച തപ്‌തേജ്ദീപ് സിംഗും (36) ഇതിലുള്‍പ്പെടുന്നു. സിംഗിന് സിക്ക് കമ്മ്യുണിറ്റി ആദരമര്‍പ്പിച്ചു. കെട്ടിടത്തില്‍ വെടിവെയ്പ്പ് നടക്കുന്നുവെന്ന് അറിഞ്ഞതോടെ സിംഗുള്‍പ്പെടെയുളള പല ജീവനക്കാരും സുരക്ഷിതസ്ഥാനങ്ങളില്‍ അഭയം തേടിയിരുന്നു.നില്ക്കാതവെടിശബ്ദം കേട്ടതോടെ അഭയം തേടി മറഞ്ഞിരുന്ന സിംഗ് പുറത്തുവന്ന് കെട്ടിടത്തിനകത്തുണ്ടായിരുന്ന സഹപ്രവര്‍ത്തകരെ സുരക്ഷതസ്ഥാനങ്ങളിലേക്ക് തള്ളിമാറ്റുകയായിരുന്നു. തുടര്‍ന്ന് മുകളിലേക്കുള്ള പടികള്‍ കയറുന്നതിനിടെയാണ് അക്രമിയുടെ വെടിയുണ്ടയ്ക്കിരയായത്.പഞ്ചാബ് സ്വദേശിയായിരുന്ന തപജേ്ദീപ് സിംഗ് 17 വര്‍ഷങ്ങള്‍ക്കുമുമ്ബാണ് മാതാപിതാക്കളോടൊപ്പം കാലിഫോര്‍ണിയയിലെത്തിയത്. വി.റ്റി.എ റെയില്‍റോ് ഓപ്പറേറ്ററായി ജോലിചെയ്ത് വരികയായിരുന്നു.

Related News