Loading ...

Home International

തായ്‌വാന്‍ കടലിടുക്കില്‍ ശാന്തത നിലനിര്‍ത്താൻ ജപ്പാനൊപ്പം നിൽക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍

ടോക്കിയോ: പസഫിക് മേഖലയില്‍ അമേരിക്കയുടെ തന്ത്രങ്ങള്‍ ഫലം കാണുന്നു. ജപ്പാനെ മുന്‍നിര്‍ത്തി തായ് വാന്‍ വിഷയത്തിലെ നീക്കത്തില്‍ ഇനി യൂറോപ്യന്‍ യൂണിയനും സഹകരിക്കും. തായ്‌വാന്‍ കടലിടുക്കില്‍ ശാന്തതയും വാണിജ്യസൗഹാര്‍ദ്ദ അന്തരീക്ഷവും നിലനിര്‍ത്താന്‍ എല്ലാ സഹായവും ഉണ്ടാകുമെന്നാണ് ജപ്പാന്‍ യൂറോപ്യന്‍ യൂണിയന്‍ ധാരണയിലെത്തിയത്.ജപ്പാന്‍ പ്രധാനമന്ത്രി യോഷീഹിതേ സുഗയും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കിളും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉറുസ്വേല വോണ്‍ ഡേര്‍ കെയണും പങ്കെടുത്ത വെര്‍ച്വല്‍ കൂടിക്കാഴ്ചയിലാണ് നിര്‍ണായക പങ്കാളിത്തത്തിന് ധാരണയായത്.മേഖലയിലെ കാലവസ്ഥാ വ്യതിയാന വിഷയത്തിലും ഭാവിയില്‍ എടുക്കേണ്ട മുന്‍ കരുതലുകളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. à´šàµˆà´¨à´¯àµà´Ÿàµ† കാവലും നാവിക സേനാ സാന്നിദ്ധ്യവും ഉണ്ടാക്കിയ അസ്വസ്ഥതകളെ മറികടക്കാനാണ് ജപ്പാനൊപ്പം യൂറോപ്യന്‍ യൂണിയനും ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളത്.ആദ്യമായാണ് ജപ്പാന്‍-യൂറോപ്യന്‍ ചര്‍ച്ചകളില്‍ തായ്വാന്‍ ഒരു വിഷയമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. തായ് വാന്‍ കടലിടുക്കിലും ചൈനാ കടലിലും പസഫിക് മേഖലയുമായി ചൈനയുണ്ടാക്കിയിരിക്കുന്ന സമ്മര്‍ദ്ദ തന്ത്രങ്ങളെ അതിജീവിക്കലാണ് നേതാക്കള്‍ ചര്‍ച്ച ചെയ്തതെന്ന് ജപ്പാന്‍ വിദേശകാര്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related News