Loading ...

Home International

മതപ്രചാരണം നടത്തുന്നതായി ആരോപിച്ച് ക്രൈസ്തവ പുരോഹിതരെ തടവിലാക്കി ചൈന

ബീജിംഗ്: ക്രൈസ്തവ പുരോഹിതരെ ദ്രോഹിക്കുന്ന ചൈനീസ് നടപടികള്‍ തുടരുന്നു. മതപ്രചാരണം നടത്തിയെന്ന പേരിലാണ് ക്രൈസ്തവ പുരോഹിതരെ തടവിലാക്കിയത്. ഹെബായ് പ്രവിശ്യയിലെ ഒരു ക്രൈസ്തവ സെമിനാരിയിലാണ് നടപടി. സെമിനാരി ചുമതലക്കാരനും സിന്‍ജിംയാഗ് ബിഷപ്പുമായ ഗ്വിസെപ്പേ സാംഗ് വീഷൂ അടക്കം മൂന്ന് സഹായികളേയുമാണ് തടവിലാക്കിയത്. ചൈനയുടെ ദേശീയതയ്ക്ക് വിരുദ്ധമായ രീതികള്‍ ജനങ്ങളെ പഠിപ്പിക്കുന്നു, ഭരണകൂട നിന്ദ നടത്തി, മസ്തിഷ്‌ക പ്രക്ഷാളനം നടത്തി തുടങ്ങിയ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ചൈനയുടെ നടപടി അന്താരാഷ്ട്ര ക്രിസ്ത്യന്‍ കണ്‍സേണ്‍ എന്ന സംഘടനയാണ് വെളിച്ചത്തുകൊണ്ടുവന്നത്.സെമിനാരി റെയ്ഡ് ചെയ്ത ചൈനീസ് സൈന്യം മതപഠനത്തിനായി താമസിച്ചിരുന്ന പത്തു വിദ്യാര്‍ത്ഥികളേയും പിടികൂടിയിട്ടുണ്ട്.ഷാഹേഖ്വിയോ എന്ന ചെറുപട്ടണത്തിലെ സെമിനാരിയിലാണ് ചൈനീസ് അതിക്രമം നടന്നത്. à´®àµ‚ന്ന് പേര്‍ പട്ടാളത്തിന് പിടികൊടുക്കാതെ രക്ഷപെട്ടതോടെയാണ് മറ്റുള്ളവര്‍ വിവരം അറിയുന്നത്. 1991 മുതല്‍ നടക്കുന്ന സെമിനാരിക്കെതിരെ ഇത് ആദ്യമായാണ് ചൈനയുടെ നടപടിയുണ്ടാകുന്നത്. എല്ലാവരേയും ആദ്യം ഒരു ഹോട്ടലിലാണ് തടവില്‍ പാര്‍പ്പിച്ചതെന്നാണ് മതസംഘടനകള്‍ അറിയിക്കുന്നത്.

Related News