Loading ...

Home sports

ഫിഫ റാങ്കിങ്ങില്‍ സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ പുരുഷ ടീം; വനിതാ ടീമിന് തിരിച്ചടി

ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ അസോസിയേഷനായ ഫിഫയുടെ റാങ്കിങ്ങില്‍ സ്ഥാനം നിലനിര്‍ത്തി ഇന്ത്യയുടെ പുരുഷ ടീം. 105-ാം സ്ഥാനമാണ് ഇന്ത്യന്‍ ടീം നിലനിര്‍ത്തിയത്. എന്നാല്‍ അതെ സമയം ഇന്ത്യയുടെ വനിതാ ടീമിന് റാങ്കിങ്ങില്‍ തിരിച്ചടിയേറ്റു. നാല് റാങ്കിങ് പിന്നോട്ടിറങ്ങിയ ഇന്ത്യയുടെ വനിതാ ടീം അന്‍പത്തിയേഴാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. ബെല്‍ജിയമാണ് പുരുഷ വിഭാഗത്തില്‍ റാങ്കിങ്ങില്‍ ഒന്നാമതുള്ളത്.

ഫ്രാന്‍സ്, ബ്രസീല്‍ എന്നീ ടീമുകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണുള്ളത്. à´†à´¦àµà´¯ പത്തില്‍ ഇടം നേടിയ മറ്റു ടീമുകള്‍ ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, സ്പെയിന്‍, ഇറ്റലി, അര്‍ജന്റീന, ഉറുഗ്വായ്, ഡെന്‍മാര്‍ക്ക്‌ എന്നിവരാണ്. ജപ്പാനാണ് ഏഷ്യയില്‍ നിന്നുള്ള റാങ്കിങ്ങില്‍ മുന്നിലുള്ള ടീം. 28-ാം സ്ഥാനമാണ് ജപ്പാനുള്ളത്.

Related News