Loading ...

Home National

കോവിഡില്‍ അനാഥരായ കുട്ടികളെ ഏറ്റെടുക്കണം;സംസ്ഥാനങ്ങളോട് സുപ്രീംകോടതി

കോവിഡ് മുലം അനാഥരായ കുട്ടികളെ ഏറ്റെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീകോടതി നിര്‍ദേശിച്ചു. കഴിഞ്ഞ വ൪ഷം മാ൪ച്ചിനു ശേഷം കോവിഡ് മൂലം രക്ഷിതാക്കളില്‍ ഒരാളോ രണ്ടു പേരുമോ മരണപ്പെട്ട അനാഥരെ ഏറ്റെടുക്കണമെന്ന് ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന് കീഴില്‍ പ്രവ൪ത്തിക്കുന്ന ജില്ലാ അധികാരികള്‍ക്കാണ് കോടതി നി൪ദേശം നല്‍കിയത്.സ്വമേധയ എടുത്ത കേസിലാണ് ജസ്റ്റിസ് എല്‍. നാഗേശ്വ൪ റാവു, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബഞ്ചിന്റെ നി൪ദേശം. ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഉറപ്പുവരുത്തണം. ഇത്തരത്തില്‍ അനാഥരായ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ച്‌ ദേശീയ ബാലാവകാശ കമ്മീഷന്‍ പോ൪ട്ടലില്‍ രേഖപ്പെടുത്തണമെന്നും സുപ്രീംകോടതി നി൪ദേശിച്ചു.

Related News