Loading ...

Home Europe

കുട്ടികള്‍ക്ക്​ വാക്​സിനേഷനുമായി ജര്‍മനി

ബെര്‍ലിന്‍: കുട്ടികള്‍ക്കും ജര്‍മനി വാക്​സിന്‍ നല്‍കല്‍ ആരംഭിക്കുന്നു. 12 വയസ്സിന്​ മുകളിലുള്ള കുട്ടികള്‍ക്ക്​ വാക്​സിന്‍ നല്‍കുമെന്നും എന്നാല്‍, ഇത്​ നിര്‍ബന്ധമല്ലെന്നും ചാന്‍സ്​ലര്‍ അംഗല മെര്‍ക്കല്‍ പറഞ്ഞു. കുട്ടികള്‍ക്ക്​ സ്​കൂളുകളില്‍ പോകാനോ വിനോദ യാത്രകള്‍ക്കോ ഇത്​ ബാധകമാക്കി.
12-15 വയസ്സുകാരായ കുട്ടികള്‍ക്ക്​ ഫൈസര്‍/ബയോഎന്‍ടെക്​ വാക്​സിന്‍ നല്‍കുന്നതിന്​ യൂറോപ്യന്‍ മെഡിസിന്‍സ്​ ഏജന്‍സി വെള്ളിയാഴ്​ച അംഗീകാരം നല്‍കുമെന്നാണ്​ കരുതുന്നത്​. 16 വയസ്സിന്​ മുകളിലുള്ളവര്‍ക്ക്​ നേരത്തെ യൂറോപ്യന്‍ യൂനിയന്‍ പരിധിയില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്​.ജൂ​ണ്‍ ഏഴു മുതല്‍ വാക്​സിന്‍ ലഭിക്കാന്‍ 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കും അവസരമുണ്ടെന്ന്​ മെര്‍ക്കല്‍ പറഞ്ഞു. à´¤à´¾à´²àµâ€à´ªà´°àµà´¯à´®àµà´³àµà´³à´µà´°àµâ€à´•àµà´•àµâ€‹ രണ്ടു ഡോസ്​ വാക്​സിന്‍ ആഗസ്​റ്റിനകം പൂര്‍ത്തിയാക്കാനാണ്​ പദ്ധതി. കാനഡ, യു.എസ്​ എന്നീ രാജ്യങ്ങള്‍ നേരത്തെ തന്നെ 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക്​ വാക്​സിന്‍ നല്‍കി തുടങ്ങിയിരുന്നു.ഇന്ത്യയില്‍ ഇനിയും കുട്ടികളില്‍ പ്രാഥമിക പരിശോധന പോലും പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ അംഗീകാരം വൈകിയേക്കും.

Related News