Loading ...

Home Kerala

കേരളത്തില്‍ നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത ; ആറു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ നാളെ മുതല്‍ മഴ വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്.എറണാകുളം, തൃശൂര്‍, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിങ്കളാഴ്ചയോടെ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മാലിദ്വീപ്, ശ്രീലങ്ക, തെക്കന്‍ ബം​ഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തി.കേരള തീരത്ത് മണിക്കൂറില്‍ 50 കിമീ വേ​ഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും മത്സബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശമുണ്ട്.

Related News