Loading ...

Home National

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 2.11 ല​ക്ഷം പേ​ര്‍​ക്ക് കോ​വി​ഡ്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,11,298 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 2,73,69,093 ആ​യി ഉ​യ​ര്‍​ന്നു.

അ​തേ​സ​മ​യം, മ​ര​ണ​സം​ഖ്യ​യി​ല്‍ വ​ലി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്താ​ത്ത​ത് ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,847 പേ​ര്‍ കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 315,235 ആ​യി.

രോ​ഗ​മു​ക്തി നി​ര​ക്ക് 90 ശ​ത​മാ​ന​ത്തി​ലേ​ക്ക് എ​ത്തി​യ​ത് ആ​ശ്വാ​സ വാ​ര്‍​ത്ത​യാ​യി. 24 ല​ക്ഷം രോ​ഗി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. രാ​ജ്യ​ത്ത് 20 കോ​ടി വാ​ക്‌​സി​ന്‍ വി​ത​ര​ണം ചെ​യ്ത​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Related News