Loading ...

Home National

ലക്ഷദ്വീപിന്റെ ഭാവി ഭീഷണിയില്‍, വിവാദ ഉത്തരവുകള്‍ പിന്‍വലിക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച്‌ രാഹുല്‍

ന്യൂഡല്‍ഹി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ വിവാദ ഉത്തരവുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് കത്ത്.ദ്വീപിന്റെ പാരിസ്ഥിതിക പവിത്രതയെ ദുര്‍ബലപ്പെടുത്താനുള്ള അഡ്മിനി്‌സട്രേറ്ററുടെ ശ്രമം ലക്ഷദ്വീപ് ഡെവലപ്പ്‌മെന്റ് അതോറിറ്റിറെഗുലേഷനില്‍ വ്യക്തമാണെന്നും രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നു.ലക്ഷദ്വീപിലെ കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരെ തുറന്നടിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. മഹാസമുദ്രത്തിലെ ഇന്ത്യന്‍ രത്‌നമാണ് ലക്ഷദ്വീപ് എന്ന വിശേഷിപ്പിച്ച രാഹുല്‍ വിരമില്ലാത്ത മര്‍ക്കടമുഷ്ടിക്കാര്‍ അതിനെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി.ലക്ഷദ്വീപ് ജനതയ്‌ക്കൊപ്പം എക്കാലവും അടിയുറച്ച്‌ നില്‍ക്കുമെന്നും അദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് രാഹുല്‍ തുറന്നടിച്ചത്.ലക്ഷദ്വീപിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും അഡ്മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു.

Related News