Loading ...

Home International

ലണ്ടനിലെ മാർക്കറ്റിൽ വൻ തീപിടിത്തം

ലണ്ടൻ: ലണ്ടനിലെ കാംഡൻ ലോക് മാർക്കറ്റിൽ വൻ തീപിടിത്തമുണ്ടായി. മാർക്കറ്റിലെ ബഹുനില കെട്ടിടത്തിൽ നിന്നാണ് തീ പടർന്നതെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുകയാണ്. സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എട്ട് അഗ്നിശമനസേനാ യൂണിറ്റുകളിലായി 60ലേറെ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.



തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. തീപടർന്ന കെട്ടിടത്തിന്‍റെ മുകളിലത്തെ മൂന്ന് നിലകളും പൂർണമായും കത്തിനശിച്ചു. 2008ൽ ഈ മാർക്കറ്റിൽ സമാനമായ രീതിയിൽ തീപിടിത്തമുണ്ടായിരുന്നു. അന്ന്, തീയിലമർന്ന മാർക്കറ്റ് പിന്നീട് മാസങ്ങളോളം അടച്ചിട്ടിരുന്നു. ആയിരത്തിലേറെ കടകളും മറ്റ് സ്റ്റാളുകളുമാണ് ഈ മാർക്കറ്റലുള്ളത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
 

Related News