Loading ...

Home International

അമേരിക്കയ്ക്ക് സൈനിക താവളത്തിന് ഇടംനല്‍കിയാല്‍ ആക്രമിക്കും ; അയല്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി താലിബാന്‍

കാബൂള്‍: അമേരിക്കയ്‌ക്കെതിരെ തുറന്ന എതിര്‍പ്പുമായി താലിബാന്‍ ഭീകരര്‍. അഫ്ഗാനില്‍ നിന്ന് സൈനികരെ പിന്‍വലിച്ചതിനുശേഷവും മേഖലയിലൊരിടത്തും സൈനികതാവളം പാടില്ലെന്ന ഭീഷണിയുമായാണ് താലിബാന്‍ രംഗത്തെത്തിയത്. അഫ്ഗാന്റെ അയല്‍ രാജ്യങ്ങളോടാണ് തങ്ങളുടെ മുന്നറിയിപ്പെന്നും താലിബാന്‍ വ്യക്തമാക്കി.അമേരിക്കയ്ക്ക് സൈനിക താവളമൊരുക്കാന്‍ സഹായം നല്‍കിയാല്‍ ആക്രമിക്കുമെന്ന പ്രകോപനപരമായ സന്ദേശമാണ് നല്‍കിയത്. അമേരിക്ക സൈനിക താവളത്തിനായി പാകിസ്താനെ ബന്ധപ്പെട്ടതിന് പിന്നാലെയാണ് താലിബാന്റെ ഭീഷണി. എന്നാല്‍ പാകിസ്താനുമായി മാത്രമാണ് നേരിട്ട് താലിബാന്‍ സംസാരിച്ചിട്ടുള്ളു എന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇതിനിടെ സൈനികരെ പിന്‍വലിക്കാന്‍ അമേരിക്ക തീരുമാനിച്ച വിവരം അഫ്ഗാനിലെ അമേരിക്കന്‍ പ്രതിനിധി സ്ഥിരീകരിച്ചു. സെപ്തംബര്‍ 11 ന് അഫ്ഗാനിലെ അവസാന സൈനികനും മടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. മാത്രമല്ല മേഖലയിലൊരിടത്തും സൈനിക താവളമെന്ന തീരുമാനം എടുത്തിട്ടില്ലെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥനായ സോണി ലെഗ്ഗാറ്റ് അറിയിച്ചു.സൈനിക താവളത്തിനായി അമേരിക്ക ഔദ്യാഗികമായി നടത്തിയ നീക്കത്തെ പാകിസ്താന്‍ രണ്ടാഴ്ച മുന്നേ തള്ളിയിരുന്നു. വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷി പാകിസ്താന്‍ സെനറ്റ് കമ്മറ്റിയിലും തീരുമാനം അറിയിച്ചിട്ടുണ്ട്. അഫ്ഗാനിലെ തനതുസമൂഹത്തെ ഒരു വിദേശശക്തി ഇനിയും ഭരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് താലിബാന്‍ അറിയിച്ചതെന്നും ഖുറേഷി സെനറ്റ് പ്രസംഗത്തില്‍ അറിയിച്ചു.

Related News