Loading ...

Home health

കോവിഡ് ഇല്ലാത്തവര്‍ക്കും ബ്ലാക്ക് ഫംഗസ്; പ്രമേഹ രോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

ഇന്ത്യയില്‍ കോവിഡ് രോഗികള്‍ക്കിടയില്‍ മ്യൂക്കര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് വ്യാപിക്കുകയാണ്. ഇതിനിടയില്‍, കോവിഡ് ഇല്ലാത്തവര്‍ക്കും ഇത് ബാധിക്കാമെന്നും പ്രമേഹ രോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും വിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.കോവിഡിനു മുന്‍പേ തന്നെ ബ്ലാക്ക് ഫംഗസ് ഉണ്ടായിരുന്നു. പ്രമേഹരോഗികളില്‍ പ്രത്യേകിച്ച്‌ അനിയന്ത്രിതമായ പ്രമേഹം ഉള്ളവരിലാണ് ഇത് ബാധിക്കാന്‍ സാധ്യത കൂടുതല്‍. പ്രമേഹത്തോടൊപ്പം മറ്റ് രോഗങ്ങള്‍ ഉള്ളവരിലും ബ്ലാക്ക് ഫംഗസ് വരാം.രക്തത്തിലെ പഞ്ചസാരയുടെ അളവ് 700 - 800 എത്തുന്ന അവസ്ഥയാണ് ഡയബറ്റിക് കീറ്റോ അസിഡോസിസ്. à´ˆ അവസ്ഥയില്‍ ഉള്ളവരില്‍ കുട്ടിയെന്നോ മുതിര്‍ന്നവരെന്നോ ഭേദമില്ലാതെ ബ്ലാക്ക് ഫംഗസ് ബാധിക്കാം. à´¨àµ€à´¤à´¿ ആയോഗ് അംഗമായ ഡോ. വി. കെ. പോള്‍ പറയുന്നു.ന്യുമോണിയ പോലുള്ള രോഗങ്ങള്‍ à´ˆ അവസ്ഥ മൂര്‍ച്ഛിക്കാന്‍ കാരണമാകും. ഇപ്പോള്‍ ഉള്ള കോവിഡ് ബാധ സ്ഥിതി ഗുരുതരമാക്കുന്നു. സ്റ്റിറോയിഡിന്റെ ഉപയോഗവും കൂടിയാകുമ്ബോള്‍ കോവിഡ് ഇല്ലാത്തവര്‍ക്കും, മറ്റ് രോഗാവസ്ഥകള്‍ ഉണ്ടെങ്കില്‍ ബ്ലാക്ക് ഫംഗസ് ബാധിക്കാം.ആരോഗ്യവാന്മാരായ ആളുകള്‍ ബ്ലാക്ക് ഫംഗസ് വരുമെന്ന ഭീതി വേണ്ടെന്നും പ്രതിരോധശക്തി കുറഞ്ഞവര്‍ക്കാണ് റിസ്‌ക് കൂടുതല്‍ എന്നും AIIMS - ലെ ഡോ. നിഖില്‍ ടണ്ഡന്‍ പറയുന്നു.ആദ്യ തരംഗത്തെ അപേക്ഷിച്ച്‌ കോവിഡിന്റെ രണ്ടാം തരംഗം രോഗപ്രതിരോധ ശക്തി ക്ഷയിപ്പിക്കുകയും മ്യൂക്കര്‍ മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് ബാധ നിരവധി പേരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്‌തു. à´ˆ ഘട്ടത്തില്‍ സ്റ്റിറോയിഡ് ഉപയോഗവും കൂടി.ഹരിയാനയില്‍ മാത്രം 398 പേരിലാണ് ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേരളത്തില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ചു മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഉത്തരാഖണ്ഡ് ആകട്ടെ മ്യൂക്കര്‍ മൈക്കോസിസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. ഇതിനിടയില്‍ മധ്യപ്രദേശില്‍ വൈറ്റ് ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ ഇത് സാധാരണവും സുഖപ്പെടുത്താവുന്നതുമാണെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നു.

Related News