Loading ...

Home cinema

ഞങ്ങള്‍ക്ക് അറിവുള്ളിടത്തോളം ഇന്ത്യ ഇപ്പോഴും ജനാധിപത്യ റിപ്പബ്ലിക് ആണ്..: പൃഥ്വിയെ പിന്തുണച്ച്‌ അനൂപ് മേനോന്‍

ലക്ഷദ്വീപിനെ പിന്തുണച്ച്‌ രംഗത്തെത്തിയ നടന്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി പൃഥ്വിയെ പിന്തുണച്ച്‌ അനൂപ് മേനോന്‍ രംഗത്ത്. അറിവുളളിടത്തോളം ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ റിപ്പബ്ലിക് ആണെന്നും പ്രശ്‌നത്തിനുള്ള മറുപടി തരംതാണ വാക്പ്രയോഗങ്ങളും അശ്ശീലവും അല്ലെന്നും അനൂപ് ചൂണ്ടിക്കാട്ടി.അനൂപ് മേനോന്റെ കുറിപ്പ്:ഉന്നയിച്ച ആശങ്കയ്ക്കോ പ്രശ്നത്തിനോ ഉള്ള മറുപടി ഒരു മനുഷ്യനെ ഇറക്കിവിടാന്‍ ഉപയോഗിക്കുന്ന നിരര്‍ത്ഥക പദപ്രയോഗങ്ങളും അശ്ലീലവും പറഞ്ഞ് താരംതാണുകൊണ്ടാകരുത്. ഗുണകരവും പ്രയോജനകരവുമായ വാദമുഖങ്ങള്‍ ഉന്നയിക്കണം. അങ്ങനെയാണ് ജനാധിപത്യം ഇത്രകാലം ഇവിടെ നടപ്പിലായത്. à´žà´™àµà´™à´³àµâ€à´•àµà´•àµ അറിവുള്ളിടത്തോളം ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ റിപ്പബ്ലിക് ആണ്.
പൃഥ്വിരാജിനെ പിന്തുണച്ച്‌ അനൂപ് മേനോന്‍ എഴുതിയ കുറിപ്പ് നിരവധി പേര്‍ പങ്കുവച്ചു.

Related News