Loading ...

Home USA

കോറോണയുടെ ഉത്ഭവം എവിടെ നിന്ന് ; 90 ദിവസത്തിനുള്ളില്‍ മറുപടി വേണമെന്ന് ഇന്റലിജന്‍സ് ഏജന്‍സികളോട് ബൈഡന്‍

വാഷിങ്ടന്‍: കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയിലെ ലബോറട്ടറിയില്‍ നിന്നാണോ എന്നതില്‍ വ്യക്തത വരുത്തി 90 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി.ചൈനയിലെ വുഹാനിലുള്ള മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കുവച്ച മൃഗങ്ങളില്‍നിന്നാണോ, വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ലബോറട്ടറിയില്‍നിന്നാണോ വൈറസ് ഉല്‍ഭവിച്ചതെന്നുള്ള കാര്യം ഇനിയും അവ്യക്തമായി തുടരുകയാണ്. അന്തിമ റിപ്പോര്‍ട്ട് എന്തുതന്നെയായാലും ചൈനയ്ക്കും യുഎസിനും അതു നിര്‍ണായകമാണ്.34 ലക്ഷത്തിലധികം ആളുകളാണ് വൈറസ് മൂലം മരിച്ചത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ട്രംപ് ഇക്കാര്യത്തില്‍ ചൈനയെ ശക്തമായി എതിര്‍ത്തിരുന്ന ആളാണ്.

Related News