Loading ...

Home International

ജനകോടികൾ...... by വൃന്ദ വേണുഗോപാൽ

ജനസംഖ്യാകണക്കുകൾ ഇപ്പോൾ à´²àµ‡à´¾à´•à´¤àµà´¤à´¿â€‹àµ†àµ»à´± à´‰à´±à´•àµà´•à´‚കെടുത്തുകയാണ്​. à´…നിയന്ത്രിതമാംവിധം മനുഷ്യർ à´ªàµ†à´°àµà´•àµà´¨àµà´¨à´¤àµâ€‹ പലവിധ à´ªàµà´°à´¶àµâ€‹à´¨à´™àµà´™àµ¾à´•àµà´•àµà´‚ വഴി​െവക്കുമെന്നാണ്​ à´µà´¿à´¦à´—്​ധരുടെ വിലയിരുത്തൽ.ജനസംഖ്യ, ജനസാന്ദ്രത കണക്കുകളും തരംതിരിച്ചുള്ള വിവരങ്ങളുമെല്ലാം എപ്പോഴും കേൾക്കാറുള്ളതല്ലേ? എന്തിനാണ്​ ഇൗ കണക്കുകളെന്ന്​ ചിന്തിച്ചിട്ടുണ്ടോ? ഒരു സമൂഹത്തി​െൻറ വികസനത്തിനും പുരോഗതിക്കുമാവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഏറ്റവും അനിവാര്യമായ കണക്കുകളിലൊന്നാണ്​ ജനസംഖ്യ. ഇത്​ കണക്കാക്കാനാണ്​ ജനസംഖ്യാ കണക്കെടുപ്പ്​ നടത്തപ്പെടുന്നത്​. ജനസംഖ്യാകണക്കുകൾ ഇപ്പോൾ ലോകത്തി​െൻറ ഉറക്കംകെടുത്തുകയാണ്​. അനിയന്ത്രിതമാംവിധം മനുഷ്യർ പെരുകുന്നത്​ പലവിധ പ്രശ്​നങ്ങൾക്കും വഴി​െവക്കുമെന്നാണ്​ വിദഗ്​ധരുടെ വിലയിരുത്തൽ. ജനസംഖ്യാകണക്കുകൾ സംബന്ധിച്ചും ജനസംഖ്യാവിസ്​ഫോടനത്തി​െൻറ അനന്തരഫലമായി ലോകം നേരിടേണ്ടിവരുന്ന വിപത്തുകൾ സംബന്ധിച്ചും ലോകത്തെ ബോധവത്​കരിക്കാനാണ്​ െഎക്യരാഷ്​ട്രസഭ ലോകവ്യാപകമായി ജൂലൈ 11 ജനസംഖ്യാദിനമായി ആചരിക്കുന്നത്​. ദാരിദ്ര്യം, പട്ടിണി, കുടിവെള്ളക്ഷാമം, ഭക്ഷ്യദൗർലഭ്യം, അഭയാർഥി ഒഴുക്ക്, പ്രകൃതിദുരന്തങ്ങൾ, മനുഷ്യാവകാശലംഘനങ്ങൾ തുടങ്ങിയ നിരവധി പ്രശ്​നങ്ങളിലേക്കാണ്​ ​യു.എൻ  à´²àµ‡à´¾à´•à´¤àµà´¤à´¿â€‹àµ†àµ»à´± ശ്രദ്ധയാകർഷിക്കുന്നത്​. ‘കുടുംബാസൂത്രണം: ജനങ്ങളെ ശാക്​തീകരിക്കൽ, രാജ്യങ്ങളെ വികസനത്തിലേക്ക്​ നയിക്കൽ’ എന്ന പ്രമേയത്തിലൂന്നിയാണ്​ ഇൗ വർഷത്തെ ദിനാചരണം.
1987 ജൂലൈ 11ന്​​ ക്രൊയേഷ്യൻ റിപബ്ലികി​െൻറ തലസ്​ഥാനമായ സ്​ഗ്​റബ്​ എന്ന പട്ടണത്തിൽ മടേജ്​ ഗാസ്​പർ എന്ന ആൺകുഞ്ഞ്​ പിറന്നതോടെയാണ്​ ലോകജനസംഖ്യ 500 കോടി തികഞ്ഞത്​. 500 കോടിക്കാരൻ പയ്യ​െൻറ ജൻമദിനം ലോകജനസംഖ്യാദിനമായി. 1989 മുതൽ ഇൗ ദിനം ആചരിക്കുന്നു. ബോസ്​നിയയി​െല സരയാവോയിൽ 1999 ഒക്​ടോബർ 12ന്​ അദ്​നാൻ നെവികി​െൻറ പിറവിയോടെ ജനസംഖ്യ 600 കോടി പൂർത്തിയായി. 
2015ലെ ഒൗദ്യോഗിക കണക്കനുസരിച്ച്​ ലോകജനസംഖ്യ 734 .7 കോടിയാണ്​. 2050ഒാടെ ഇത്​ 990 കോടിയി​െലത്തുമെന്നാണ്​ പോപുലേഷൻ റഫറൻസ്​ ബ്യൂറോയുടെ 2016 വേൾഡ്​ പോപുലേഷൻ ഡാറ്റാ ഷീറ്റ്​ പ്രവചിച്ചത്​. ചതുരശ്രകിലോമീറ്ററിലെ  à´¶à´°à´¾à´¶à´°à´¿ ലോകജനസംഖ്യ 526 ആണ്​. ഇത്​ വികസിത രാജ്യങ്ങളിൽ 239ഉം അവികസിതരാജ്യങ്ങളിൽ 697ഉം ആണ്​. ജനസംഖ്യയിൽ മുന്നിൽനിൽക്കുന്നത്​ ചൈനയാണ്​. 2016ലെ കണക്കനുസരിച്ച്​ ചൈനയിലെ ജനസംഖ്യ 137.80 കോടിയാണ്​. തൊട്ടുപിന്നിലുള്ള ഇന്ത്യയിലേത്​ 132.9 കോടിയും. മൂന്നാം സ്​ഥാനത്തുള്ള യു.എസിൽ 32.4 
കോടിയും നാലാം സ്​ഥാനത്തുള്ള ഇന്തോനേഷ്യയിൽ 25.9 കോടിയും അഞ്ചാമനായ ബ്രസീലിൽ 20.6 കോടിയും ആറാം സ്​ഥാനത്തുള്ള പാകിസ്​താനിൽ 20.3 കോടിയുമാണ്​. 2024ഒാടെ ചൈനയെ പിന്തള്ളി ഇന്ത്യ ജനസംഖ്യയിൽ ഒന്നാമതെത്തിയേക്കുമെന്ന്​ യു.എൻ റിപ്പോർട്ട്​ വ്യക്​തമാക്കുന്നു. 2023 ആകു​േമ്പാഴേക്ക്​ ലോകജനസംഖ്യ 800 കോടിയായി ഉയരുമെന്നും യു.എൻ. 2030ൽ 860 കോടിയും 2050ൽ 980 കോടിയും 2100ൽ 1120 കോടിയുമായി വർധിക്കുമെന്നാണ്​ കണക്കുകൾ പറയുന്നത്​. ലോകജനസംഖ്യയുടെ 60 ശതമാനവും ഏഷ്യയിലാണ്​. ഏഷ്യയുടെ ജനസംഖ്യയുടെ 20 ശതമാനം ചൈനയിലും 14 ശതമാനം ഇന്ത്യയിലുമാണെന്നാണ്​ കണക്ക്​. രാജ്യത്ത്​ പുരുഷൻമാരാണ്​ കൂടുതൽ.
ജനപ്പെരുപ്പവും വെല്ലുവിളികളും
പ്രകൃതിദുരന്തങ്ങളും മാരകരോഗങ്ങളും മനുഷ്യകുലത്തിന്​ നാശമുണ്ടാക്കുന്നുണ്ടെങ്കിലും ഇതിന്​ ആനുപാതികമല്ല ജനസംഖ്യ വളർച്ച. ജനസംഖ്യ വർധനവ്​ നിയന്ത്രിക്കാൻ നടപടികൾ കൈക്കൊള്ളുന്ന രാജ്യങ്ങൾ വരെയുണ്ട്. 2025 ആകു​േമ്പാഴേക്ക്​ ഭൂമിയിൽ മൂന്നിൽ രണ്ട്​ ഭാഗം മനുഷ്യർക്കും ശുദ്ധജലം കിട്ടില്ലെന്ന്​ വേൾഡ്​ വൈൽഡ്​ ലൈഫ്​ ഫണ്ട്​ മുന്നറിയിപ്പ്​ നൽകുന്നു. ലോകത്ത്​ 100 കോടി ജനങ്ങൾ പട്ടിണിയിലാണെന്ന്​ 
യു.എന്നി​െൻറ ഭക്ഷ്യ കാർഷിക സംഘടന മുന്നറിയിപ്പ്​ നൽകുന്നു. 1950ൽ ലോകജനസംഖ്യ 253 കോടി മാത്രമായിരുന്നു. അവിടന്നിങ്ങോട്ട്​ വർധിച്ചത്​ 140 ശതമാനം. മനുഷ്യാധിവാസ സാന്ദ്രതയും കൂടിവരുകയാണ്. ഒരു കിലോമീറ്ററില്‍ 48 ആയിരുന്നു 2005ല്‍ ലോകത്തെ ശരാശരി ജനസംഖ്യ സാന്ദ്രത. 2010ല്‍ ഇത് 51 ആവും. 2050ല്‍ ഇത് 68ലേക്ക്​ ഉയരും. ഇന്ത്യയിലിത്​ 2005ല്‍ കിലോമീറ്ററിന് 345 പേരായിരുന്നു. 2010 ല്‍ ഇത് 375. 2050ല്‍ 504ഉം ആയി മാറിയേക്കും‍. 
ലോകത്തെ ഭൂവിസ്​തൃതിയുടെ 2.42 ശതമാനം മാത്രമാണ്​ ഇന്ത്യ. എന്നാൽ, ലോകജനസംഖ്യയുടെ 18 ശതമാനത്തോളം ഇന്ത്യയിലത്രേ. ലോകജനസംഖ്യയുടെ 17.9 ശതമാനം ഇന്ത്യയിലും 18.5 ശതമാനം ചൈനയിലുമാണെന്നാണ്​ ​െഎക്യരാഷ്​ട്രസഭയുടെ കൃത്യമായ കണക്ക്​​. ഭൂമുഖത്തെ ആറിലൊരാൾ ഇന്ത്യക്കാരനെന്ന്​ പറയു​േമ്പാഴേ അത്​ ശരിയായ അർഥത്തിൽ മനസ്സിലാകൂ. 2017 ഏപ്രിൽ 13ന്​ പുറത്തുവന്ന കണക്കുപ്രകാരം ഇന്ത്യയുടെ ജനസംഖ്യ 133,90,40, 095 ആണ്​. ചൈനയുടെ മൊത്തം ജനസംഖ്യയേക്കാൾ 47 ദശലക്ഷം മാ​ത്രം കുറവ്​. ഇന്ത്യയുടെ ജനസംഖ്യാവർധന തോത്​ 1.20 ശതമാനമാണെന്ന്​ കഴിഞ്ഞവർഷത്തെ കണക്ക്​ സൂചിപ്പിക്കുന്നു. ചൈനയിൽ ഇത്​ 0.54 ശതമാനമാണ്​. 2011 സെൻസസ്​ അനുസരിച്ച്​ ഇന്ത്യയുടെ ലിംഗാനുപാതം 1000 പുരുഷൻമാർക്ക്​ 943 സ്​​ത്രീകൾ എന്നതാണ്​. 
രാജ്യത്ത്​ ദാരിദ്ര്യത്തിലുണ്ടാകുന്ന വളർച്ച, പോഷകാഹാരക്കുറവ്, ആരോഗ്യ^വിദ്യാഭ്യാസ സൗകര്യങ്ങളുടെ അഭാവം, സാമ്പത്തിക അസമത്വം തുടങ്ങിയ വെല്ലുവിളികള​ും മുന്നിലുണ്ട്​. 400 ദശലക്ഷ​േത്താളം ഇന്ത്യക്കാർ ദരിദ്രരാണ്​. പോഷകാഹാരക്കുറവ്​ അനുഭവപ്പെടുന്നവർ, ദരിദ്രർ, തൊഴിൽരഹിതർ എന്നിവരുടെയെല്ലാം എണ്ണം കൂടുകയാണ്​ ചെയ്യുന്നത്​. ചൈനയുടെ ഭൂവിസ്​തൃതിയുടെ മൂന്നിലൊന്നാണ്​ ഇന്ത്യയു​ടേത്​. യു.എന്നി​െൻറ ആഗോളമാനവ വികസന റിപ്പോർട്ടിൽ 131ാം സ്​ഥാനമാണ്​ ഇന്ത്യക്ക്​ (2016ലെ കണക്ക് പ്രകാരം​). ഭൂമിശാസ്​ത്രപരമായ വ്യാപ്​തി പ്രകാരം ലോകത്തേറ്റവും ജനനിബിഡമായ രാജ്യമത്രെ ഇന്ത്യ.
വലുതാവുന്നു ചെറുപ്പം
-യുവാക്കളുടെ എണ്ണം കൂടിവരുന്ന പ്രവണതയാണിപ്പോൾ. അടുത്തിടെ നടത്തിയ കണക്കെടുപ്പിൽ 10നും 24നും ഇടക്ക്​ പ്രായമുള്ളവരുടെ എണ്ണം 180 കോടിയാണ്​. ലോകത്തെ ദരിദ്രമായ 48 രാജ്യങ്ങളിൽ കുട്ടികളും യുവാക്കളുമാണ്​ കൂടുതൽ. 
-ഒരു ദിവസം ലോകത്ത് 2,11,090 കുട്ടികള്‍ പിറന്നുവീഴുന്നു എന്നാണ് കണക്ക് 
-ജനനനിരക്കിൽ മുന്നിൽനിൽക്കുന്നത്​ നൈജീരിയ
-ലോകജനസംഖ്യയുടെ 25 ശതമാനത്തിലേറെയും 15 വയസ്സിൽ താഴെയുള്ളവർ
-ജനസംഖ്യയിൽ ഏറ്റവുമധികം വൃദ്ധന്മാരുള്ളത്​ ജപ്പാനിലാണ്​. നാലിലൊന്ന്​ പ​ൗരന്മാരും 65 വയസ്സിനുമേലെ
അതേസമയം ഖത്തറിലും യു.എ.ഇയിലും 65 വയസ്സിൽ കൂടുതലുള്ളത്​ ജനസംഖ്യയുടെ ഒരു ശതമാനം മാത്രം
-2011 സെൻസസ്​ അനുസരിച്ച്​ ഇന്ത്യയിൽ ​െപൺകുട്ടികളുടെ എണ്ണം വലിയ തോതിൽ കുറഞ്ഞുവരുകയാണ്​ 
-കുടിയേറ്റം കൂടിവരുന്നു. അമേരിക്ക, റഷ്യ, ജർമനി, സൗദി, യു.à´Ž.à´‡ എന്നിവിടങ്ങളിലേക്കാണ്​ കൂടുതൽ കുടിയേറ്റക്കാരെത്തുന്നത്​ 
-ലോകജനസംഖ്യയുടെ പകുതിയിലേറെയും നഗരവാസികൾ
കാനേഷുമാരി 
ജനസംഖ്യാ കണക്കെടുപ്പ്​ കാനേഷുമാരി എന്നറിയപ്പെടുന്നു. പേർഷ്യൻ ഭാഷയിൽനിന്ന്​ കടംകൊണ്ട കാനേഷുമാരി എന്ന വാക്ക്​ സെൻസസിനെക്കുറിക്കാനാണ്​ ഉപയോഗിക്കുന്നത്​. വീട്​ എന്നർഥമുള്ള ഖനേം എന്ന വാക്കും കണക്കെടുക്കൽ എന്നർഥം വരുന്ന ഷൊമാരേ എന്ന വാക്കും കൂടിച്ചേർന്നാണ്​ കാനേഷുമാരിയുടെ പിറവി. കാനേഷുമാരിയിലൂടെ ലഭിക്കുന്ന വിവരങ്ങൾ തെരഞ്ഞെടുപ്പ്​ പ്രക്രിയ, ധനകാര്യാസൂത്രണം, വ്യവസായിക ആവശ്യങ്ങൾ, ഗവേഷണം തുടങ്ങിയവക്ക്​ ഉപയോഗിക്കുന്നു. അഞ്ച്​ അല്ലെങ്കിൽ പത്ത്​ വർഷത്തിലൊരിക്കലാണ്​ കാനേഷുമാരി നടത്തപ്പെടുക. 1881 മുതലാണ്​ രാജ്യത്ത്​ ഒരേസമയം സെൻസസ്​ നടത്താനാരംഭിച്ചത്​. ഇന്ത്യയുടെ രജിസ്​ട്രാർ ജനറൽ കൂടിയായ സെൻസസ്​ കമീഷണർക്കാണ്​ ചുമതല. 2011ൽ നടന്നത്​ 15ാമത്​ സെൻസസ്​ ആണ്​. 
ഇന്ത്യയിൽ മുമ്പൻ
രാജ്യത്തേറ്റവും ജനസംഖ്യ കൂടിയ സംസ്​ഥാനം ഉത്തർപ്രദേശാണ്​ (19,98,12,341). മഹാരാഷ്​ട്ര (11,23,74,333) രണ്ടാം സ്​ഥാനത്തും ബിഹാർ (10,40,99,452) മൂന്നാം സ്​ഥാനത്തുമുണ്ട്​. ഇന്ത്യയിൽ ഏറ്റവും കുറവ്​ ജനങ്ങൾ ലക്ഷദ്വീപിലാണ്. മെട്രോകളിലെ ജനസംഖ്യയിൽ മുന്നിൽനിൽക്കുന്നത്​ മുംബൈയാണ്. 18,394,912 ആണ്​ മുംബൈയിലെ ജനസംഖ്യ. ഇത്​ 2011ലെ കണക്കാണ്​. മുംബൈ, ഡൽഹി, കൊൽക്കത്ത, ​െചന്നൈ, ബംഗളൂരു എന്നീ മെട്രോകളാണ്​ ആദ്യ അഞ്ചുസ്​ഥാനങ്ങളിലുള്ളത്​. മികച്ച സ്​ത്രീപുരുഷ അനുപാതം നമ്മുടെ കൊച്ചുകേരളത്തിന്​ അവകാശപ്പെട്ടതാണ്​. 1000 പുരുഷൻമാർക്ക്​ 1084 സ്​ത്രീകൾ. പുതുച്ചേരിയാണ്​ തൊട്ടുപിറകിൽ (1037). തമിഴ്​നാട്​ (996), ആന്ധ്രപ്രദേശ്​, ഛത്തിസ്ഗഢ്​ (991) എന്നിവയും പിറകിലുണ്ട്​. വളർച്ചാനിരക്കിൽ മുന്നിലുള്ളത്​ ദാദ്രാ^നഗർ ഹവേലിയാണ്​. പിറകേ ദാമൻ^ദിയുവും. നമ്മുടെ സംസ്​ഥാനത്താക​െട്ട ജനസംഖ്യയിൽ ഒന്നാമത്​ മലപ്പുറമാണ്​. ജനസംഖ്യ കുറവ്​ വയനാട്ടിലും. സാക്ഷരതാ നിരക്കിലും സ്​​ത്രീസാക്ഷരതയിലും ഒന്നാമതാണ്​ നമ്മു​െട കേരളം. ജനസംഖ്യാവളർച്ച നിരക്ക്​ കുറഞ്ഞ സംസ്​ഥാനങ്ങളിൽ കേരളം രണ്ടാമതായി ഇടംനേടി. ലഭ്യമായ കണക്കുകൾ അനുസരിച്ച്​ 3.45 കോടിയാണ്​ കേരളത്തിലെ ജനസംഖ്യ. 
ഇന്ന്​ പ്രധാനപ്പെട്ട ഒരു പഠനശാഖതന്നെയാണ്​ ജനസംഖ്യാപഠനം. ഇത്​ ഡെമോഗ്രഫി എന്നറിയപ്പെടുന്നു. ഗ്രീക്ക്​ ഭാഷയിൽനിന്നുദ്​ഭവിച്ചതാണ്​ ഇൗ വാക്ക്​. പ്രത്യുൽപാദനം, മരണം, വിവാഹം, കുടിയേറ്റം, സാമൂഹികചലനം എന്നീ മേഖലകളാണ്​ ജനസംഖ്യാപഠനത്തിൽ വരുന്നത്​. ഒാരോ രാജ്യത്തി​െൻറയും ജനസംഖ്യാചക്രം അഞ്ച്​ ഘട്ടങ്ങളിലൂടെയാണ്​ കടന്നു         പോകുന്നത്​:l ഉന്നത നിശ്ചലഘട്ടം: ഇൗ ഘട്ടത്തിൽ ജനന, മരണ നിരക്കുകൾ ഉയർന്നതായതിനാൽ ജനസംഖ്യ നിശ്ചലമായി നിലകൊള്ളുന്നു. 
l ആദ്യ വികസനഘട്ടം: മരണനിരക്കിൽ കുറവുണ്ടാവുകയും ജനനനിരക്ക്​ മാറ്റമില്ലാതെ തുടരുകയും ​െചയ്യുന്നു. അതോടെ ജനസംഖ്യ വർധിക്കുന്നു. ഏഷ്യയിലെയും ആഫ്രിക്കയിലെയും നിരവധി വികസിതരാജ്യങ്ങൾ ഇൗ ഘട്ടത്തിലാണ്​. 
l വൈകിയ വികസനഘട്ടം: മരണനിരക്ക്​ വീണ്ടും കുറയുകയും ജനനനിരക്കും കുറഞ്ഞുതുടങ്ങുകയും ചെയ്യുന്നു. ജനനം മരണത്തെക്കാളധികമായതിനാൽ ജനസംഖ്യ വർധിക്കുകതന്നെ ചെയ്യുന്നു. ഇന്ത്യ ഇൗ ഘട്ടത്തിലാണ്​. 
l താഴ്​ന്ന നിശ്ചലഘട്ടം: കുറഞ്ഞ ജനന, മരണ നിരക്കുകൾ. ജനസംഖ്യ നിശ്ചലമായിത്തുടരുന്നു. സ്വീഡൻ, ​െബൽജിയം, ​െഡൻമാർക്​, സ്വിറ്റ്​സർലൻഡ്​​ തുടങ്ങിയ രാജ്യങ്ങൾ ഇൗ ഘട്ടത്തിലാണ്​.
l കുറവുവരുന്ന ഘട്ടം: ജനനനിരക്ക്​ മരണനിരക്കിനേക്കാൾ കുറവ്​. ജനസംഖ്യ താഴോട്ട്​. ജർമനി, ഹംഗറി ഉൾപ്പെടെ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ ഇൗ ഘട്ടത്തിലാണ്​.

Related News