Loading ...

Home USA

പീസ് കോർപ്പ്സ് അവാർഡുമായി ഏറൻ ഫിലിപ്പ്

ഹൂസ്റ്റൺ ∙ അവികസിത രാജ്യങ്ങളെ വികസന പാതയിലെത്തിക്കുന്നതിന് അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഒരു സ്വതന്ത്ര സംഘടനയായ പീസ് കോർപ്പ്സ് ഏർപ്പെടുത്തിയിരിക്കുന്ന സ്പെഷ്യൽ അച്ചീവ് മെന്റ് അവാർഡിന് മലയാളി യുവാവ് ഏറൻ ഫിലിപ്പ് അർഹനായി.ലോക സമാധാനത്തിനും മാനവരാശിയുടെ സൗഹൃദത്തിനുമായി 1961 ൽ ഈ സംഘടന സ്ഥാപിതമായി. ഇതിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി അമേരിക്കയിൽ നിന്നും നേപ്പാളിലെ ഉൾനാടൻ ഗ്രാമ പ്രദേശങ്ങളിൽ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരോടൊപ്പം സഹവസിക്കവെയാണ് ഈ അവാർഡ് ഏറനെ തേടിയെത്തിയത്.മെഡിക്കൽ, പരിസ്ഥിതി, സാമൂഹിക സാമ്പത്തിക വികസന രംഗങ്ങളിലും വിദ്യാഭ്യാസ രംഗത്തും ഈ സംഘടന പ്രവർത്തിക്കുന്നു. ഇപ്പോൾ 64 രാജ്യങ്ങളിൽ പീസ് കോർപ്പ്സിന്റെ നേതൃത്വത്തിൽ സേവനം ലഭ്യമാണ്.

eran-philip-award1
ഹൂസ്റ്റണിലെ ഷുഗർ ലാന്റിൽ താമസമാക്കിയിരിക്കുന്ന ഫിലിപ്പ് – െജസ്സി ദമ്പതികളുടെ പുത്രനായ ഈ 21കാരൻ 2010 ൽ ഡെന്റൺ യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സാസിൽ നിന്ന് ഹൈസ്കൂൾ പഠനം പൂർത്തിയാക്കി.ലൂസിയാന സ്റ്റേറ്റിൽ റ്റുലെയിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ആൻഡ്രോ പോളജി മേജറും, പ്രീമെഡ് മൈനറുമായി 2012 ൽ ബി.എസ്. ഡിഗ്രിയും കരസ്ഥമാക്കി.
eran-philip-award
അകാലത്തിൽ പൊലിഞ്ഞു പോയ സഹോദരി സ്റ്റെഫനിയുടെ പ്രേരണയാലാണ് ഏറൻ ആതുര സേവനപാത തിരഞ്ഞെടുത്തത്. റിനെ റെയ്ച്ചൽ ഫിലിപ്പ് മൂത്ത സഹോദരിയാണ്.ലോകത്ത് കഷ്ടത അനുഭവിക്കുന്ന ജന വിഭാഗങ്ങളോടൊപ്പം അധിവസിക്കുക എന്നുളളതാണ് ഈ യുവാവിന്റെ ലക്ഷ്യം.വാർത്ത ∙ സജി പുല്ലാട്

Related News