Loading ...

Home Business

കോവിഡ്​ സമ്പദ്​വ്യവസ്ഥയിലുണ്ടാവുക ആറ്​ ലക്ഷം കോടിയുടെ നഷ്​ടം, മൂന്നാംതരംഗവും തിരിച്ചടിയാകും

ന്യൂഡല്‍ഹി: കോവിഡിന്‍റെ രണ്ടാം തരംഗത്തെ തുടര്‍ന്ന്​ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ 5 മുതല്‍ ആറ്​ ലക്ഷം കോടിയുടെ വരെ ജി.ഡി.പി നഷ്​ടത്തിലേക്ക്​ നയിക്കുമെന്ന്​ സൂചന. സാമ്ബത്തിക വര്‍ഷത്തിന്‍റെ ഒന്നാംപാദത്തിലാണ്​ കനത്ത നഷ്​ടമുണ്ടാവുക. കോവിഡിനെ തുടര്‍ന്ന്​ കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിന്‍റെ ഒന്നാംപാദത്തില്‍ 24 ശതമാനം നഷ്​ടമുണ്ടായിരുന്നു. ഏകദേശം 11 ലക്ഷം കോടിയായിരുന്നു കഴിഞ്ഞ പാദത്തിലുണ്ടായ നഷ്​ടം.
ആറ്​ ലക്ഷം കോടിയുടെ നഷ്​ടം സമ്ബദ്​വ്യവസ്ഥയിലുണ്ടാവുമെന്നാണ്​ എസ്​.ബി.ഐ പ്രവചിക്കുന്നത്​. ബാര്‍സ്​ലേയ്​സിന്‍റെ പ്രവചനമനുസരിച്ച്‌​ നഷ്​ടം 5.4 ലക്ഷം കോടിയായിരിക്കും. ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാ നിരക്ക്​ ആര്‍.ബി.ഐ നിശ്​ചയിച്ചതിലും താഴെയായിരിക്കുമെന്നും ഏജന്‍സികള്‍ വ്യക്​തമാക്കുന്നു.സാമ്ബത്തിക വര്‍ഷത്തിന്‍റെ മൂന്നാംപാദത്തില്‍ കോവിഡ്​ മൂന്നാം തരംഗം ഉണ്ടാവുമെന്നും അത്​ മൂന്ന്​ ലക്ഷം കോടിയുടെ നഷ്​ടം ജി.ഡി.പിയിലുണ്ടാക്കുമെന്നും സാമ്ബത്തികശാസ്​ത്രജ്ഞര്‍ പ്രവചിക്കുന്നു. ഏഴ്​ മുതല്‍ എട്ട്​ ശതമാനം വരെയായിരിക്കും ഈ സാമ്ബത്തിക വര്‍ഷത്തെ ജി.ഡി.പി വളര്‍ച്ചാനിരക്കെന്നും വിവിധ ഏജന്‍സികള്‍ വ്യക്​തമാക്കുന്നു.

Related News