Loading ...

Home sports

സര്‍ക്കാര്‍ സര്‍വീസില്‍ കായിക താരങ്ങള്‍ക്ക് അവസരം: ജൂണ്‍ 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: à´ªàµà´°à´—ത്ഭ കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കേണ്ട സമയപരിധി നീട്ടി. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതിന്റെ കാലാവധി ജൂണ്‍ 15 വൈകീട്ട് അഞ്ചുമണി വരെയാണ് നീട്ടിയത്. കോവിഡ് പശ്ചാത്തലത്തിലാണ് അപേക്ഷ സമര്‍പ്പിക്കാന്‍ കായിക താരങ്ങള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചത്.2015-19 വര്‍ഷങ്ങളിലെ ഒഴിവുകളിലെ നിയമനത്തിനാണ് കായിക താരങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചത്. കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്ന പദ്ധതി പ്രകാരമാണ് അപേക്ഷ ക്ഷണിച്ചത്. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് പൊതുഭരണ (സര്‍വീസസ്-സി) വകുപ്പില്‍ ജൂണ്‍ 22 നകം ലഭിക്കണം. www.sportsquota.sportscouncil.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കാം.

Related News