Loading ...

Home sports

ബംഗ്ലാദേശിനെതിരെ ചരിത്രത്തിലാദ്യമായി ഏകദിന പരമ്പര തോറ്റ് ലങ്ക

ധാക്ക: ( 26.05.2021) ബംഗ്ലാദേശിനെതിരെ ചരിത്രത്തിലാദ്യമായി ഏകദിന പരമ്ബര തോറ്റ് ശ്രീലങ്ക. ഇതോടെ ഐസിസിയുടെ ലോകകപ് സൂപെര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ബംഗ്ലാദേശ് ഒന്നാം സ്ഥാനത്തെത്തി.

ബംഗ്ലാദേശില്‍ പര്യടനം നടത്തുന്ന ശ്രീലങ്കന്‍ ടീം മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്ബരയിലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റതോടെയാണ് പരമ്ബര നഷ്ടമായത്. രണ്ടു തവണ മഴമൂലം തടസ്സപ്പെട്ട രണ്ടാം ഏകദിനത്തില്‍ മഴനിയമപ്രകാരം 103 റണ്‍സിനാണ് ബംഗ്ലാദേശ് ശ്രീലങ്കയെ തോല്‍പിച്ചത്. ഇതോടെ മൂന്നു മത്സരങ്ങള്‍ അടങ്ങിയ പരമ്ബര ബംഗ്ലാദേശ് നേടുമെന്ന് ഉറപ്പായി. ഒന്നാം ഏകദിനത്തില്‍ 33 റണ്‍സിനും ബംഗ്ലാദേശ് വിജയം നേടിയിരുന്നു.


രണ്ടാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് സെഞ്ചുറി നേടിയ വികെറ്റ് കീപെര്‍ ബാറ്റ്‌സ്മാന്‍ മുഷ്ഫിഖുര്‍ റഹിമിന്റെ ഇനിംഗ്‌സ് ബലത്തില്‍ 48.1 ഓവെറില്‍ 246 റണ്‍സിന് എല്ലാവരും പുറത്തായി. റഹിം 127 പന്തില്‍ 10 ഫോറുകള്‍ സഹിതമാണ് 125 റണ്‍സെടുത്തത്. മഹ്മൂദുല്ല (58 പന്തില്‍ ഒരു ഫോറും രണ്ടു സിക്‌സും സഹിതം 41), ലിടണ്‍ ദാസ് (42 പന്തില്‍ രണ്ടു ഫോറുകളോടെ 25) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

ശ്രീലങ്കയ്ക്കായി ദുഷ്മന്ത ചമീര 9.1 ഓവെറില്‍ 44 റണ്‍സ് വഴങ്ങി മൂന്നു വികെറ്റ് വീഴ്ത്തി. ലക്ഷന്‍ സന്ദാകന്‍ 10 ഓവെറില്‍ 54 റണ്‍സ് വഴങ്ങി മൂന്നും ഇസൂരു ഉഡാന 9 ഓവെറില്‍ 49 റണ്‍സ് വഴങ്ങി രണ്ടും വികെറ്റ് വീഴ്ത്തി. മഴ വില്ലനയതോടെ ലങ്കയുടെ വിജയലക്ഷ്യം 40 ഓവെറില്‍ 245 റണ്‍സായി പുനര്‍നിര്‍ണയിച്ചു. ബംഗ്ലാദേശ് താരങ്ങളുടെ തകര്‍പന്‍ ബൗളിംഗില്‍ ശ്രീലങ്കയ്ക്ക് 40 ഓവറില്‍ നേടാനായത് 9 വികെറ്റ് നഷ്ടത്തില്‍ 141 റണ്‍സ് മാത്രം. 46 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 24 റണ്‍സെടുത്ത ഓപെണര്‍ ധനുഷ്‌ക ഗുണതിലകയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. പാത്തും നിസ്സങ്ക 36 പന്തില്‍ രണ്ടു ഫോറുകളോടെ 20 റണ്‍സെടുത്തു.

ബംഗ്ലാദേശിനായി 10 ഓവെറില്‍ 28 റണ്‍സ് വഴങ്ങി മൂന്നു വികെറ്റ് പിഴുത മെഹ്ദി ഹസനും ആറ് ഓവെറില്‍ 16 റണ്‍സ് വഴങ്ങി മൂന്നു വികെറ്റ് പിഴുത മുസ്താഫിസുര്‍ റഹ് മാനും തിളങ്ങി. ഷാകിബ് അല്‍ ഹസന്‍ 9 ഓവെറില്‍ 38 റണ്‍സ് വഴങ്ങി രണ്ടു വികെറ്റ് വീഴ്ത്തി.

2015 ലെ ഏകദിന ലോകകപിനുശേഷം സ്വന്തം നാട്ടില്‍ നടന്ന 11 ദ്വിരാഷ്ട്ര പരമ്ബരകളില്‍ 10ാം തവണയാണ് ബംഗ്ലാദേശ് കിരീടം നേടുന്നത്. ബംഗ്ലാദേശ് തോല്‍പിച്ചവരില്‍ ഇന്ത്യ, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക എന്നീ രാജ്യങ്ങളും ഉള്‍പെടും. ബംഗ്ലാദേശ് 2016ല്‍ ഇഗ്ലന്‍ഡിനോടു മാത്രമാണ് സ്വന്തം നാട്ടില്‍ പരാജയമറിഞ്ഞത് . ശ്രീലങ്കയെക്കൂടി കീഴടക്കിയതോടെ ബംഗ്ലാദേശിന് ഇതുവരെ ഏകദിന പരമ്ബര നേടാനാകാത്ത എതിരാളികള്‍ ഓസ്‌ട്രേലിയയും ഇഗ്ലന്‍ഡും മാത്രമായി.

Related News