Loading ...

Home USA

അമേരിക്കയില്‍ മുതിര്‍ന്നവരില്‍ പകുതി പേരും വാക്സിനേഷന്‍ പൂര്‍ത്തിയാക്കി

വാഷിംഗ്ടണ്‍: കോവിഡിനെതിരായ പോരാട്ടത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് അമേരിക്ക. മുതിര്‍ന്ന പ്രായക്കാരില്‍ 50 ശതമാനം ആളുകള്‍ക്കും വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയതായി പ്രസിഡന്‍റ് ജോ ബൈഡന്‍ അറിയിച്ചു. ഇത് മികച്ച നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ നാലോടുകൂടി അമേരിക്കന്‍ ജനസംഖ്യയുടെ 70 ശതമാനം ആളുകള്‍ക്കും ഒരു ഡോസ് വാക്സിന്‍ എങ്കിലും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബൈഡന്‍ പറഞ്ഞു.കോവിഡിന്റെ രൂക്ഷത കുറഞ്ഞ സാഹചര്യത്തില്‍ അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. മുഴുവനായി വാക്സിനേഷന്‍ നടത്തിയ മേഖലകളില്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും മാസ്ക് ഉപയോഗിക്കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു കഴിഞ്ഞു.ലോകത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത് ഇവിടെയാണ്. 3.39 കോടി പേര്‍ക്കാണ് യു.എസില്‍ രോഗം ബാധിച്ചത്. ആറ് ലക്ഷത്തിലേറെയാണ് ആകെ മരണം. നിലവില്‍ 57 ലക്ഷത്തിലേറെ പേരാണ് ചികിത്സയില്‍ തുടരുന്നത്.

Related News