Loading ...

Home International

താലിബാന്‍ നിയന്ത്രണത്തിലുള്ള ജയിലില്‍ നിന്ന് 41 തടവുകാരെ മോചിപ്പിച്ച്‌ അഫ്ഗാന്‍

കാബൂള്‍ ; താലിബാന്‍ ഭീകരരെ കൊന്ന് 41 പേരെ മോചിപ്പിച്ച്‌ അഫ്ഗാന്‍ സൈന്യം . ഹെറാത്ത് പ്രവിശ്യയിലെ പഷ്തൂണ്‍ സര്‍ഗൂണ്‍ ജില്ലയിലെ മാര്‍വ ഗ്രാമത്തിലെ താലിബാന്‍ ജയിലിലാണ് അഫ്ഗാന്‍ സൈന്യത്തിന്റെ കമാന്‍ഡോ യൂണിറ്റ് ഓപ്പറേഷന്‍ നടന്നതെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.തിങ്കളാഴ്ച രാത്രിയായിരുന്നു അഫ്ഗാന്‍ കമാന്‍ഡോകള്‍ ജയിലില്‍ കടന്നത് . രക്ഷപ്പെട്ടവരില്‍ 19 അഫ്ഗാന്‍ ദേശീയ പ്രതിരോധ, സുരക്ഷാ സേനാംഗങ്ങളും, 22 സാധാരണ പൗരന്മാരും ഉള്‍പ്പെടുന്നുവെന്ന് പ്രതിരോധ മന്ത്രാലയം ഡെപ്യൂട്ടി വക്താവ് ഫവാദ് അമാന്‍ പറഞ്ഞു.ഏഴ് താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും അവരുടെ ആയുധങ്ങളും വെടിക്കോപ്പുകളും നശിപ്പിച്ചതായും ഫവാദ് അമാന്‍ കൂട്ടിച്ചേര്‍ത്തു. à´‡à´¨àµà´¤àµà´¯à´¨àµâ€ ഉപഭൂഖണ്ഡവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച 13 അല്‍-ഖ്വായ്ദ അനുബന്ധ ഭീകരരും ഹെല്‍മാന്‍ പ്രവിശ്യയില്‍ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.ഹെല്‍മാന്‍ പ്രവിശ്യയിലെ താലിബാന്‍, അല്‍-ഖ്വായ്ദ ഒളിത്താവളങ്ങള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് തന്നെ അഫ്ഗാന്‍ വ്യോമസേന ലക്ഷ്യമിട്ടിരുന്നു. വ്യോമാക്രമണത്തില്‍ പ്രധാന താലിബാന്‍ അംഗമായ ഹാജി ഉല്‍ഫാത്തിനും പരിക്കേറ്റു.കൊല്ലപ്പെട്ട ഭീകരരില്‍ വിദഗ്ധരായ ബോംബ് നിര്‍മാതാക്കളുമുണ്ടായിരുന്നു.

Related News