Loading ...

Home National

'യാസ്' ചുഴലിക്കാറ്റ് കരതൊട്ടു; ഒഡീഷയിൽ വ്യാപക നാശനഷ്ടം,ല​ക്ഷ​ങ്ങ​ളെ ഒ​ഴി​പ്പി​ക്കുന്നു

ന്യൂ​ഡ​ല്‍​ഹി: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യ യാ​സ് ക​ര​തൊ​ട്ടു. രാ​വി​ലെ പ​ത്തി​നും 11നും ​ഇ​ട​യി​ല്‍ ഒ​ഡി​ഷ​യി​ലെ ഭ​ദ്ര​ക് ജി​ല്ല​യി​ലാ​ണ് യാ​സ് പ്ര​വേ​ശി​ച്ചു തു​ട​ങ്ങി​യ​ത്. ഉ​ച്ച​യോ​ടെ യാ​സ് പൂ​ര്‍​ണ​മാ​യും ക​ര​യി​ലേ​ക്ക് ക​ട​ക്കും.

പ​ശ്ചി​മ​ബം​ഗാ​ള്‍. ഒ​ഡീ​ഷ തീ​ര​ങ്ങ​ളി​ല്‍ ക​ന​ത്ത കാ​റ്റാ​ണ് വീ​ശു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ക​ര​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്ബോ​ള്‍ മ​ണി​ക്കൂ​റി​ല്‍ പ​ര​മാ​വ​ധി 130 മു​ത​ല്‍ 140 കി​ലോ​മീ​റ്റ​ര്‍ വ​രെ​യാ​കും യാ​സി​ന്‍റെ വേ​ഗം. ബം​ഗാ​ളി​ലെ ഹൂ​ഗ്ലി ജി​ല്ല​യി​ല്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ര​ണ്ടു പേ​ര്‍ മ​രി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി അ​റി​യി​ച്ചു. മൂ​ന്നു മീ​റ്റ​ര്‍ വ​രെ ഉ​യ​ര​ത്തി​ല്‍ തി​ര​മാ​ല​ക​ള്‍ ഉ​യ​രു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. പ​ശ്ചി​മ ബം​ഗാ​ള്‍ 11.5 ലക്ഷം പേ​രെ​യും ഒ​ഡി​ഷ ആറു​ല​ക്ഷം പേ​രെ​യു​മാ​ണ് സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​മാ​റ്റി​യ​ത്. കോ​ല്‍​ക്ക​ത്ത ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത കു​രു​ക്ക് രൂ​ക്ഷ​മാ​ണ്. മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി കോ​ല്‍​ക്ക​ത്ത വി​മാ​ന​ത്താ​വ​ളം അ​ട​ക്കു​ക​യും ചെ​യ്തു.

Related News