Loading ...

Home Kerala

വിഴിഞ്ഞത്ത് കടല്‍ക്ഷോഭം: കാണാതായ തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്ത് കടല്‍ക്ഷോഭത്തില്‍ വള്ളം തകര്‍ന്ന് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. പുന്തുറ സ്വദേശി ഡേവിഡ്‌സണ്‍ ആണ് മരിച്ചത്. അടിമലത്തുറയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വള്ളത്തിലുണ്ടായിരുന്ന ജോസഫ് എന്ന തൊഴിലാളി നീന്തി രക്ഷപ്പെട്ടു. പൂവാറിലാണ് ഇദ്ദേഹമെത്തിയത്. കാണാതായ ശെല്‍വരാജ് എന്ന തൊഴിലാളിക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച്‌ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചു. ഫിഷിംഗ് ഹാര്‍ബറില്‍ എത്തിയ മന്ത്രിമാരായ ആന്റണി രാജു, സജി ചെറിയാന്‍ എന്നിവരെയാണ് പ്രതിഷേധമറിയിച്ചത്.കടല്‍ക്ഷോഭമുള്ളതിനാല്‍ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കടലില്‍ ആയിരുന്ന ഈ തൊഴിലാളികള്‍ തിരികെ കരയിലേക്ക് വരുന്നതിനിടെയാണ് കാറ്റില്‍പെട്ട് മുങ്ങിയത്. രാവിലെ ഇവര്‍ അപകടത്തില്‍പെട്ട വിവരം അറിയിച്ചിട്ടും സര്‍ക്കാര്‍ വകുപ്പുകള്‍ ഇടപെട്ടില്ലെന്നാണ് തൊഴിലാളികളുടെ ആരോപണം. മത്സ്യത്തൊഴിലാളികളെ കൂട്ടി രക്ഷാപ്രവര്‍ത്തന്ം നടത്തുകയാണ്.

Related News