Loading ...

Home National

'യാസ്' അതിതീവ്രമാകും; 11 ലക്ഷം പേരെ ഒഴിപ്പിച്ചു, തീരം തൊടുക നാളെ രാവിലെയോടെ

ന്യൂഡല്‍ഹി: 'യാസ്' ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളിലും ഒഡിഷയിലുമായി ദുരന്തസാധ്യത മേഖലയിലെ 11 ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. അതിതീവ്ര ചുഴലിക്കാറ്റായി മാറുന്ന യാസ് ബുധനാഴ്ച രാവിലെയോടെ തീരം തൊടുമെന്നാണ് കാലാവസ്ഥാപ്രവചനം.വരുന്ന ആറു മണിക്കൂറിനുള്ളില്‍ യാസ് അതിതീവ്ര ചുഴലിക്കാറ്റായി മാറും. നിലവില്‍ ഒഡിഷയിലെ പാരദ്വീപിന് 200 കിലോമീറ്റര്‍ തെക്കു കിഴക്കായാണ് കാറ്റിന്റെ സ്ഥാനം. ഒഡിഷയിലെ ദാംറ തുറമുഖ മേഖലയിലാണ് കാറ്റ് കരയിലേക്ക് കടക്കുക. à´ˆ സമയത്ത് മണിക്കൂറില്‍ 160 മുതല്‍ 185 കിലോമീറ്റര്‍ വരെയായിരിക്കും കാറ്റിന്‍റെ വേഗത.ബംഗാളില്‍ ഒമ്ബത് ലക്ഷം പേരെയും ഒഡിഷയില്‍ല്‍ രണ്ടര ലക്ഷത്തോളം പേരെയുമാണ് ഒഴിപ്പിച്ചത്. à´†à´¨àµà´§àµà´°à´ªàµà´°à´¦àµ‡à´¶à´¿à´²àµà´‚ മൂന്നു ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്.

Related News