Loading ...

Home National

ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക്​ പൂര്‍ണ പിന്തുണ, പൈതൃകം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ കൂടെയുണ്ട്​ -പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ലക്ഷദ്വീപ്​ അഡ്​മിന്​ട്രേറ്റര്‍ പ്രഫുല്‍ കെ.പ​ട്ടേലി​െന്‍റ സംഘ്​പരിവാര്‍ അജണ്ടകള്‍ക്കെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന്​ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലക്ഷദ്വീപി​െന്‍റ സംസ്​കാരം തകര്‍ക്കാനും ജനങ്ങളെ ഉപദ്രവിക്കാനും ബി.ജെ.പി സര്‍ക്കാരിന്​ ഒരു അവകാശവുമില്ലെന്ന്​ പ്രിയങ്ക ട്വീറ്റ്​ ചെയ്​തു.
''ലക്ഷദ്വീപിലെ ജനങ്ങള്‍ തങ്ങള്‍ താമസിക്കുന്ന ദ്വീപുകളുടെ സമ്ബന്നമായ പ്രകൃതി-സാംസ്​കാരിക പൈതൃകത്തെ ആഴമായി മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ്​. അവരെല്ലായ്​പ്പോഴും അതിനെ സംരക്ഷിച്ചിട്ടുണ്ട്​. ബി.ജെ.പി സര്‍ക്കാറിനും അവരുടെ ഭരണകൂടത്തിനും ഈ പൈതൃകം തകര്‍ക്കാനും ജനങ്ങളെ ഉപദ്രവിക്കാനും ഒരു അവകാശവുമില്ല.ലക്ഷദ്വീപില്‍ സ്ഥാപിത ലക്ഷ്യങ്ങളോട്​ കൂടെയുള്ള നിയന്ത്രണങ്ങളും നിയമങ്ങളും ഏര്‍പ്പെടുത്തുകയാണ്​. ജനാധിപത്യത്തി​െന്‍റ കാതല്‍ സംഭാഷണങ്ങളാണ്​. എന്തുകൊണ്ട്​ അവിടുത്തെ ജനങ്ങളോട്​ സംസാരിക്കുന്നില്ല? . അവരുടെ പൈതൃകം തകര്‍ക്കാന്‍ അധികാരം ഉപയോഗിക്കുകയാണോ?. ദ്വീപിലെ ജനങ്ങള്‍ക്ക്​ എ​െന്‍റ പൂര്‍ണ പിന്തുണയുണ്ട്​. പൈതൃകം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഞാന്‍ എല്ലായ്​പ്പോഴുമുണ്ടാകും. നാമെല്ലാവരും വിലമതിക്കുന്ന ദേശീയ നിധിയാണ്​ ലക്ഷദ്വീപ്​'' -പ്രിയങ്ക ഗാന്ധി പറഞ്ഞു.

Related News