Loading ...

Home International

ഗാസ നഗരത്തിന്റെ പുനര്‍നിര്‍മാണത്തിന് സഹായവുമായി അമേരിക്ക

ഗാസ പുനര്‍നിര്‍മാണത്തിനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് പിന്തുണയുമായി യുഎസ്. ഗാസ പുനര്‍നിര്‍മാണത്തിന് യുഎസ് സഹായം നല്‍കുമെന്ന് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അറിയിച്ചു. അതേസമയം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടില്‍നിന്ന് ഗുണം അനുഭവിക്കാന്‍ ഹമാസിനെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേല്‍-പാലസ്തീന്‍ പോരാട്ടം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇടപെട്ടിരുന്നു. ഗോള്‍ഡ മെയ്‌റിന്റെ കാലം മുതല്‍ ബൈഡന്‍ ഇസ്രായേലിനെ പിന്തുണയ്ക്കുന്നു. അതേസമയം, പാലസ്തീനികളുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സ്വാതന്ത്ര്യം, അവസരം, ജനാധിപത്യം എന്നിവ ഇരു ജനതകളും ഒരേപോലെ അന്തസോടെ ആസ്വദിക്കണം എന്നതാണ് ബൈഡന്റെ കാഴ്ചപ്പാട്. à´µàµ†à´Ÿà´¿à´¨à´¿à´°àµâ€à´¤àµà´¤à´²àµâ€ സാഹചര്യം നിലനിര്‍ത്തി പോരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാസ പുനര്‍നിര്‍മാണത്തിന് യുഎസ് സഹായം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.11 ദിവസമായി തുടര്‍ന്ന ഇസ്രായേല്‍-പാലസ്തീന്‍ ഏറ്റുമുട്ടല്‍ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ വെള്ളിയാഴ്ചയാണ് അവസാനിച്ചത്. ഏറ്റുമുട്ടലില്‍ 250ലധികം പേര്‍ മരിച്ചതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയിലാണ് കൂടുതല്‍ മരണം സംഭവിച്ചത്.

Related News