Loading ...

Home Europe

ജർമനിയിൽ മാതാവിന്‍റെ തിരുനാൾ എട്ട്, ഒന്പത് തീയതികളിൽ

കൊളോണ്‍: കൊളോണിലെ ഇന്ത്യൻ സമൂഹത്തിന്‍റെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്‍റെ തിരുനാളും ഇടവക ദിനവും ജൂലൈ എട്ട്, ഒന്പത് (ശനി, ഞായർ) തീയതികളിൽ നടക്കും. സമൂഹത്തിന്‍റെ മുപ്പത്തിയേഴാമത്തെ തിരുനാൾ ആഘോഷങ്ങൾ കൊളോണ്‍ മ്യൂൾഹൈമിലെ ലീബ് ഫ്രൗവൻ ദേവാലയത്തിലാണ് അരങ്ങേറുക.

കൊളോണ്‍ ബുഹ്ഹൈമിലെ സെന്‍റ് തെരേസിയാ ദേവാലയത്തിൽ à´«à´¾.ഇഗ്നേഷ്യസ് ചാലിശേരി സി.à´Žà´‚.ഐ യുടെ കാർമികത്വത്തിൽ നടന്ന ആഘോഷമായ ദിവ്യബലിയെ തുടർന്നുള്ള പൊതുയോഗത്തിൽ നൂറ്റിയിരുപത്തിയഞ്ചോളം പേരടങ്ങുന്ന വിവിധ കമ്മിറ്റികളും രൂപീകരിച്ചു. 

വിവിധ കമ്മിറ്റി കണ്‍വീനർമാരായി ഡെസീന തോട്ടുങ്കൽ (ലിറ്റർജി), ജോണ്‍ പുത്തൻവീട്ടിൽ (ഡെക്കറേഷൻ/പ്രദക്ഷിണം), മേരി, ജോസ് പുതുശേരി (നേർച്ച), വർഗീസ് ശ്രാന്പിക്കൽ (ശബ്ദസാങ്കേതികം), തോമസ് അറന്പൻകുടി (ഫിനാൻസ്), ഡോ. ജിമ്മി പുതുശേരി(ഫസ്റ്റ് എയ്ഡ്), എൽസി വടക്കുംചേരി/ഷീബ കല്ലറയ്ക്കൽ (ഭക്ഷണം), ജോസുകുട്ടി കളത്തിപ്പറന്പിൽ (പാനീയം), പോൾ ചിറയത്ത്(കഫേ/ ലഘുഭക്ഷണം), ജസ്റ്റിൻ അരീക്കാട്ട് (വാഫലൻ/നൂഡിൽസ്), ജോസ് കുന്പിളുവേലിൽ (ലോട്ടറി), നവീൻ അരീക്കാട്ട് (കൾച്ചറൽ/സമാപന പ്രോഗ്രാം), ജെൻസ് കുന്പിളുവേലിൽ (ഫോട്ടോ/വീഡിയോ), റോസി വൈഡർ (പുനർക്രമീകരണം), ജോഷ അരീക്കാട്ട് (വിനോദം), ജോൾ അരീക്കാട്ട് (ഗതാഗതം), ആന്‍റണി സഖറിയ (സ്റ്റേജ്) എന്നിവരെ തെരഞ്ഞെടുത്തു. 

ഇന്ത്യൻ സമൂഹത്തിന്‍റെ കോ ഓർഡിനേഷൻ കമ്മിറ്റിയംഗങ്ങളായ ഡേവീസ് വടക്കുംചേരി (കണ്‍വീനർ), ഷീബ കല്ലറയ്ക്കൽ, തോമസ് അറന്പൻകുടി, ആന്‍റണി സഖറിയാ, ഗ്രിഗറി മേടയിൽ,സൂസി കോലത്ത്, സുനു ജെയിംസ്, യോഹന്നാൻ വാരണത്തിൽ, ബേബി നെടുങ്കല്ലേൽ എന്നിവരും വരുംവർഷത്തെ പ്രസുദേന്തി ഒൗസേപ്പച്ചൻ കിഴക്കേത്തോട്ടവും പ്രവർത്തിക്കുന്നു. തൃശൂർ, ആളൂർ സ്വദേശി ജോണി അരീക്കാട്ട്/അൽഫോൻസ അരീക്കാട്ട് കുടുംബമാണ് നടപ്പുവർഷത്തെ പ്രസുദേന്തി. 

കൊളോണ്‍ ബുഹ്ഹൈമിലെ സെന്‍റ് തെരേസിയ ദേവാലയ പാരീഷ്ഹാളിൽ ജൂലൈ ഒന്നിന് (ശനി) ഫാ. ഇഗ്നേഷ്യസിന്‍റെ അധ്യക്ഷതയിൽ കണ്‍വീനർമാരുടെയും സ്റ്റിയറിംഗ് കമ്മിറ്റിയുടെയും സംയുക്തസമ്മേളനം നടക്കും.

വിവരങ്ങൾക്ക് : à´«à´¾.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ 0221 629868, 01789353004, ജോണി അരീക്കാട്ട് (പ്രസുദേന്തി) 0221 96262399, 0178 6173184, ഡേവീസ് വടക്കുംചേരി (കോ ഓർഡിനേഷൻ കമ്മിറ്റികണ്‍വീനർ) 0221 5904183, Mail: indische-gemeinde@netcologne.de, 

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

 
Sponsored by Revcontent

Related News