Loading ...

Home National

ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ തീപിടുത്തം

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ പെട്രോളിയം പ്ലാന്റില്‍ തീപിടുത്തം. വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റിലാണ് അഗ്‌നിബാധ ഉണ്ടായത്. ജീവനക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.പ്ലാന്റ് 3യി സ്ഫോടനം നടന്നതായി ഡിവിഷണല്‍ പോലീസ് കമ്മീഷണര്‍ ഐശ്വര്യ റോസ്തഗി പറഞ്ഞു. അഞ്ച് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്.അഗ്‌നിബാധയുടെ കാരണം വ്യക്തമല്ല.അപായ സൈറന്‍ മുഴങ്ങിയതോടെ പെട്രോള്‍ പമ്ബിലെ ജീവനക്കാര്‍ രക്ഷപ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി.

Related News