Loading ...

Home International

കത്തോലിക്കാ മെത്രാനെയും ഏഴു വൈദികരെയും അറസ്റ്റ് ചെയ്ത് ചൈന

ഹോ​​​ങ്കോം​​​ഗ്: വ​​​ട​​​ക്ക​​​ന്‍ ചൈ​​​ന​​​യി​​​ല്‍ ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​നെ​​​യും ഏ​​​ഴു വൈ​​​ദി​​​ക​​​രെ​​​യും നി​​​ര​​​വ​​​ധി വൈ​​​ദി​​​കവി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ളെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ഹെ​​​നാ​​​ന്‍ പ്ര​​​വി​​​ശ്യ​​​യി​​​ലെ സി​​​ന്‍​​​സി​​​യാം​​​ഗ് രൂ​​​പ​​​ത മെ​​​ത്രാ​​​ന്‍ ജോ​​​സ​​​ഫ് സാം​​​ഗ് വെ​​​യ്സു(63) ആ​​​ണു ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. വ​​​ത്തി​​​ക്കാ​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​മു​​ള്ള ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യി​​ലെ മെ​​ത്രാ​​നാ​​ണ് ഇ​​ദ്ദേ​​ഹം.

മ​​ത​​സം​​ബ​​ന്ധ​​മാ​​യ നി​​യ​​മ​​ങ്ങ​​ള്‍ ലം​​ഘി​​ച്ചു​​വെ​​ന്നാ​​രോ​​പി​​ച്ച്‌ വൈ​​ദി​​ക​​രെ​​യും വൈ​​ദി​​ക​​വി​​ദ്യാ​​ര്‍​​ഥി​​ക​​ളെ​​യും ക​​ഴി​​ഞ്ഞ വ്യാ​​ഴാ​​ഴ്ച ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തി​​രു​​ന്നു. à´¸à´¿â€‹â€‹à´¨àµâ€â€‹â€‹à´¸à´¿â€‹â€‹à´¯à´¾à´‚​​ഗ് രൂ​​പ​​ത​​യെ ചൈ​​നീ​​സ് അ​​ധി​​കൃ​​ത​​ര്‍ അം​​ഗീ​​ക​​രി​​ച്ചി​​ട്ടി​​ല്ല. 1936ലാ​​ണ് സി​​ന്‍​​സി​​യാം​​ഗ് രൂ​​പ​​ത സ്ഥാ​​പി​​ത​​മാ​​യത്. 1991ലാ​​ണ് ജോ​​​സ​​​ഫ് സാം​​​ഗ് വെ​​​യ്സു മെ​​ത്രാ​​നാ​​യി അ​​ഭി​​ഷി​​ക്ത​​നാ​​യ​​ത്. എ​​ന്നാ​​ല്‍, ചൈ​​ന​​യു​​ടെ അം​​ഗീ​​കാ​​ര​​മു​​ള്ള ബി​​ഷ​​പ്സ് കോ​​ണ്‍​​ഫ​​റ​​ന്‍​​സ് ഓ​​ഫ് കാ​​ത്ത​​ലി​​ക് ച​​ര്‍​​ച്ച്‌ ഇ​​ന്‍ ചൈ​​ന(​​ബി​​സി​​സി​​സി​​സി), ചൈ​​നീ​​സ് കാ​​ത്ത​​ലി​​ക് പേ​​ട്രി​​യോ​​ട്ടി​​ക് അ​​സോ​​സി​​യേ​​ഷ​​ന്‍(​​സി​​സി​​പി​​എ) എ​​ന്നി​​വ ബി​​ഷ​​പ് ജോ​​സ​​ഫി​​ന്‍റെ നി​​യ​​മ​​നം അം​​ഗീ​​ക​​രി​​ച്ചി​​ട്ടി​​ല്ല.

വ​​ത്തി​​ക്കാ​​ന്‍റെ അം​​ഗീ​​കാ​​ര​​മു​​ള്ള ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യെ ത​​ക​​ര്‍​​ക്കാ​​നാ​​യി നി​​ര​​വ​​ധി ക​​ടു​​ത്ത നി​​യ​​മ​​ങ്ങ​​ളാ​​ണ് ചൈ​​നീ​​സ് സ​​ര്‍​​ക്കാ​​ര്‍ കൊ​​ണ്ടു​​വ​​ന്നി​​രി​​ക്കു​​ന്ന​​ത്.

2018ല്‍ ​​ഇ​​രു ക​​ത്തോ​​ലി​​ക്കാ സ​​ഭ​​ക​​ളെ​​യും ഒ​​ന്നാ​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ ചൈ​​ന-​​വ​​ത്തി​​ക്കാ​​ന്‍ ക​​രാ​​ര്‍ രൂ​​പ​​വ​​ത്ക​​രി​​ച്ചി​​രു​​ന്നു. ര​​ണ്ടു വ​​ര്‍​​ഷ​​ത്തേ​​ക്കു​​ള്ള ക​​രാ​​ര്‍ 2020ല്‍ ​​പു​​തു​​ക്കി​​യി​​രു​​ന്നു.

എ​​ന്നാ​​ല്‍, അ​​ണ്ട​​ര്‍​​ഗ്രൗ​​ണ്ട് (വ​​ത്തി​​ക്കാ​​ന്‍ അം​​ഗീ​​ക​​രി​​ച്ച) ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യെ ദ്രോ​​ഹി​​ക്കു​​ന്ന ന​​ട​​പ​​ടി​​ക​​ളാ​​ണ് ചൈ​​നീ​​സ് അ​​ധി​​കൃ​​ത​​ര്‍ കൈ​​ക്കൊ​​ള്ളു​​ന്ന​​ത്.

Related News