Loading ...

Home health

യെല്ലോ ഫംഗസ്; രോഗകാരണം, ലക്ഷണങ്ങള്‍

ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയ്ക്കു പിന്നാലെയാണ് ഇന്ത്യയില്‍ യെല്ലോ ഫംഗസ് സ്ഥിരീകരിച്ചിരിക്കുന്നത്.

രോഗം വരുന്നത്: ശുചിത്വക്കുറവ് തന്നെയാണ് യെല്ലോ ഫംഗസ് രോഗബാധയ്ക്ക് കാരണം. വീടും പരിസരവും എപ്പോഴും വൃത്തിയായി കാത്തുസൂക്ഷിക്കുക. ബാക്ടീരിയയും ഫംഗസും വളരാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുക. പഴയ ഭക്ഷണ സാധനങ്ങള്‍ വീടിന്റെ അടുത്ത് ഉപേക്ഷിക്കരുത്. മലമൂത്ര വിസര്‍ജനം ടോയ്‌ലറ്റില്‍ മാത്രം ചെയ്യുക. ഈര്‍പ്പം നില്‍ക്കുന്ന പ്രതലങ്ങളില്‍ ബാക്ടീരിയയും ഫംഗസും വേഗം വളരും. സാധാരണ ഹ്യുമിഡിറ്റി 30-40 ശതമാനത്തിനിടയില്‍ ആയിരിക്കണം.

രോഗലക്ഷണങ്ങള്‍: ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, വിശപ്പ് കുറവ്, വിശപ്പില്ലായ്മ, ശരീരഭാരം ക്രമാതീതമായി കുറയുക, യെല്ലോ ഫംഗസ് രോഗം ഗുരുതരമായാല്‍ ശരീരത്തിലെ മുറിവ് പഴുക്കാന്‍ തുടങ്ങും. à´¶à´°àµ€à´°à´¤àµà´¤à´¿à´²àµâ€ മുറിവ് ഉണ്ടായാല്‍ അത് പതുക്കെ മാത്രമേ ഉണങ്ങൂ. പോഷകാഹാരക്കുറവ്, അവയവങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റല്‍, കണ്ണുകള്‍ക്ക് മങ്ങല്‍ എന്നീ ലക്ഷണങ്ങളെല്ലാം യെല്ലോ ഫംഗസ് ഗുരുതരമായാല്‍ കാണിക്കും.
ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍ വൈദ്യസഹായം തേടണം. Amphotericin B കുത്തിവയ്പ്പ് മാത്രമാണ് യെല്ലോ ഫംഗസിനു പ്രതിവിധിയായുള്ള ചികിത്സാരീതി.

Related News