Loading ...

Home cinema

കാമ്പുള്ള കള്ളന്‍കഥ: വീണ്ടും പുതുമകളുമായി ദിലീഷ് പോത്തന്‍ ടീം by റെയ്ന വയലറ്റ്

കള്ളന്‍ കഥകള്‍ മലയാള സിനിമയില്‍ നിരവധി വന്നെങ്കിലും കള്ളന്റെ മാനസിക സംഘര്‍ഷം ആഴത്തില്‍ കൈകാര്യം ചെയ്ത ചിത്രങ്ങള്‍ കുറവാണെന്നു കാണാം. പത്മരാജനെ പോലുള്ള പ്രതിഭകള്‍ ചോരമനശാസ്ത്രവും ജീവിതവുമൊക്കെ ഹൃദയസ്പര്‍ശിയായി അഭ്രപാളിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് വന്ന അപൂര്‍വം ചില സിനിമകളില്‍ കള്ളന്റെ 'നേര്' അടയാളപ്പെടുത്താന്‍ ശ്രമം ഉണ്ടായിട്ടുണ്ടെങ്കിലും പലതും ഉപരിപ്ളവമായി ഒടുങ്ങിയതായി കാണാം. ഒരാള്‍ എങ്ങിനെയാണ് കള്ളന്‍ ആയിത്തീരുന്നത് എന്ന ചോദ്യത്തിന് ചിലപ്പോള്‍ അയാളുടെ ജീവിത സാഹചര്യം മാത്രം ഉത്തരം നല്‍കിയാല്‍ മതിയാകും. എന്നാല്‍ ചിലപ്പോള്‍ സമൂഹം മുഴുവന്‍ ഈ ചോദ്യത്തിന് മറുപടി നല്‍കേണ്ടി വരും. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത “'തൊണ്ടിമുതലും ദൃ‌‌ക്‌സാക്ഷിയും' എന്ന ചിത്രത്തിലെ കള്ളന്‍ (ഫഹദ്) ജീവിത സാഹചര്യങ്ങളുടെ ഇരയായി കള്ളനായവനാണ്. കര്‍ഷകനായ പ്രസാദിന്റേയും (സുരാജ് വെഞ്ഞാറമ്മൂട്) ശ്രീജയുടേയും (നിമിഷ) പ്രണയവിവാഹവും നാടുവിടലും അവര്‍ക്കിടയില്‍ എത്തിപ്പെടുന്ന കള്ളനുമാണ് ചിത്രത്തിന്റെ ആകെത്തുക.



ഗ്രാമീണ അന്തരീക്ഷത്തില്‍ കഥപറയുന്ന സിനിമയില്‍ ഒരു മോഷണത്തിന്റെ തൊണ്ടി മുതലും അതിന്റെ ഏക ദൃക്സാക്ഷിയുമാണ് നിറഞ്ഞു നില്‍ക്കുന്നത്. മോഷണം തെളിയിക്കാനുള്ള പൊലീസിന്റെ ശ്രമങ്ങള്‍ ചിരിയ്ക്കും ചിന്തയ്ക്കും വഴിമരുന്നാകുന്നു. ലളിതമായി à´•à´¥ പറയുന്നു എന്നതു തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കാസര്‍കോടന്‍ ശൈലിയില്‍ സാധാരണ സംസാരരീതിയില്‍ പറയാനുള്ളത് വളച്ചുകെട്ടില്ലാതെ നേരേ ചൊവ്വേ പറയുന്നു. തമാശ പറയാനായി കഥാപാത്രങ്ങളെകൊണ്ട് തമാശ പറയിക്കുന്നില്ല എന്നത് എടുത്തുപറയേണ്ടതാണ്. രാജീവ് രവിയുടെ ക്യാമറയിലെ കൈയൊതുക്കം ചിത്രത്തിന് നല്ല 'കാഴ്ച' സമ്മാനിക്കുന്നു. 
 
കണ്ണിന്റെ മാത്രം കലയായല്ല ഹൃദയത്തിന്റെ കൂടി ഭാഷയായി സിനിമ മാറണമെന്ന് നിര്‍ബന്ധമുള്ള ഒരു സംവിധായകനെ à´ˆ സിനിമയിലൂടെ കാണാം. സജീവ് പാഴൂരിന്റെ ശക്തമായ തിരക്കഥ എടുത്തു പറയേണ്ടതാണ്. ഒറ്റ വരിയില്‍ പറഞ്ഞു തീര്‍ക്കാവുന്ന ഒരു കഥയില്‍ ജീവിതത്തിന്റെ വിവിധ അവസ്ഥകളേയും സംഘര്‍ഷങ്ങളേയും പിടിച്ചുകെട്ടാനും അവയെ വേണ്ട വിധം ലഘൂകരിക്കാനും അഴിച്ചു വിടാനും തിരക്കഥാകൃത്തിനു കഴിഞ്ഞു. മലയാള സിനിമയ്ക്ക് à´ˆ എഴുത്തുകാരനില്‍ നിന്നും മികച്ച നിരവധി രചനകള്‍ ഇനിയും കിട്ടുമെന്നതില്‍ സംശയമില്ല. 

ഏതുവേഷവും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് ഫഹദ് ഫാസില്‍ വീണ്ടും തെളിയിച്ചു. സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ പ്രതിഭ കാലം കഴിയും തോറും തെളിഞ്ഞുവരികയാണെന്ന് പ്രസാദ് എന്ന കഥാപാത്രം ബോധ്യപ്പെടുത്തുന്നു. സൂക്ഷ്മാഭിനയത്തില്‍ അലന്‍സിയര്‍ എന്ന നടന്‍ പുലര്‍ത്തുന്ന കൈയൊതുക്കം എടുത്തു പറയേണ്ടതുതന്നെയാണ്. വൈകിയാണെങ്കിലും മലയാള സിനിമയ്ക്ക് കിട്ടിയ മികച്ച നടന്‍ തന്നെ അദ്ദേഹം. ഏറെ കാലത്തിനു ശേഷം വെട്ടുകിളി പ്രകാശിനെ അഭ്രപാളിയില്‍ കാണാന്‍ കഴിഞ്ഞു എന്നതാണ് മറ്റൊരു സന്തോഷം. അദ്ദേഹം ചെയ്ത കഥാപാത്രവും ഉഗ്രന്‍. നായികയായി എത്തുന്ന നിമിഷയുടെ ശ്രീജയും ഉഷാര്‍.


ബിജിബാല്‍-റഫീക്ക് അഹമ്മദ് ടീമിന്റെ ഗാനങ്ങള്‍ പ്രേക്ഷകര്‍ പാടിനടക്കും എന്നതില്‍ സംശയമില്ല. ഏറെ കാലത്തിനു ശേഷം മലയാള സിനിമ വീണ്ടും കാമ്പുള്ള കഥ പറഞ്ഞു തുടങ്ങിയതിന് മികച്ച ഉദാഹരണം കൂടിയാണ് ഈ ചിത്രം. 'മഹേഷിന്റെ പ്രതികാരം' എന്ന ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിനു ശേഷം ദിലീഷ് പോത്തന്‍ ഒരുക്കിയ ഈ ചിത്രവും പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടും എന്നതില്‍ സംശയമില്ല.

Related News